നി​ര്‍​മി​തി​ക​ള്‍ നീ​ക്കം ചെ​യ്യ​ണം
Thursday, January 27, 2022 10:57 PM IST
കൊല്ലം: കൊ​ട്ടി​യം-​കു​ണ്ട​റ റോ​ഡി​ല്‍ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ​ര്‍​വ്വേ പ്ര​വ​ര്‍​ത്തി​ക​ള്‍ തു​ട​ങ്ങി​യ​തി​നാ​ല്‍ റോ​ഡി​നി​രു​വ​ശ​വും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ര്‍​ഡു​ക​ള്‍, പെ​ട്ടി​ക്ക​ട​ക​ള്‍, കൊ​ടി​മ​ര​ങ്ങ​ള്‍, ഇ​റ​ക്കു​ക​ള്‍ മ​റ്റ് എ​ല്ലാ​വി​ധ നി​ര്‍​മി​തി​ക​ളും സ്ഥാ​പി​ച്ച​വ​ര്‍ സ്വ​യം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

അ​ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ക്കും

കൊല്ലം: കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലെ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 55 ഡി​വി​ഷ​നു​ക​ളി​ലെ വീ​ടു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ചെ​രു​പ്പു​ക​ള്‍, ബാ​ഗു​ക​ള്‍, മെ​ഡി​ക്ക​ല്‍ സ്ട്രി​പ്പു​ക​ള്‍ എ​ന്നി​വ മാ​ത്രം ഹ​രി​ത​ക​ര്‍​മ​സേ​ന മു​ഖേ​ന ജ​നു​വ​രി 31ന് ​ശേ​ഖ​രി​ക്കു​മെ​ന്നും കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഉ​ള്ള​വ​ര്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​റി​യി​ച്ചു.

ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ അ​ഭി​മു​ഖം

കൊല്ലം: ച​ന്ദ​ന​ത്തോ​പ്പ് സ​ര്‍​ക്കാ​ര്‍ ബേ​സി​ക് ട്രെ​യി​നി​ംഗ് സെന്‍റ​റി​ല്‍ എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന​തി​ന് ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 31 രാ​വി​ലെ 11 ന് ​ന​ട​ത്തും.

എം​ബി​എ/ബി​ബി​എ/ ഗ്രാ​ജു​വേ​റ്റ് ഇ​ന്‍ സോ​ഷ്യോ​ള​ജി/​സോ​ഷ്യ​ല്‍ വെ​ല്‍​ഫ​യ​ര്‍/​എ​ക്ക​ണോ​മി​ക്‌​സും ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും, ഗ്രാ​ജു​വേ​റ്റ്/ ഡി​പ്ലോ​മ​യും ഡി.​ജി.​ഇ.​ടി സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും, ഇം​ഗ്ലീ​ഷ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സ്‌​കി​ല്ലും അ​ടി​സ്ഥാ​ന ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​ത്തോ​ടെ പ്ല​സ് ടു/​ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ല്‍ നി​ല​വി​ലെ സോ​ഷ്യ​ല്‍ സ്റ്റ​ഡീ​സ് ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​ര്‍ ഡി.​ജി.​ഇ.​ടി ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​നി​ല്‍ നി​ന്നും എം​പ്ലോ​യ​ബി​ലി​റ്റി സ്‌​കി​ല്‍ പ​രി​ശീ​ല​നം നേ​ടി​യി​രി​ക്ക​ണം.ഫോൺ:04742713099.