ഫ​ല-ത​ണ​ല്‍ വൃ​ക്ഷ തൈ​ക​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കും
Thursday, January 27, 2022 10:57 PM IST
അഞ്ചൽ: ജൂ​ണ്‍ അ​ഞ്ച് പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ വി​വി​ധ വാ​ര്‍​ഡു​ക​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, സ്കൂ​ളു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഫ​ല, ത​ണ​ല്‍ വൃ​ക്ഷ തൈ​ക​ള്‍ സ്വ​ന്തം നി​ല​യി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലാ​ണ് ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌.

ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന് പു​റ​മേ തൊ​ട്ട​ടു​ത്ത ക​ര​വാ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും ആ​വ​ശ്യ​മാ​യ തൈ​ക​ള്‍ ന​ല്‍​കു​ന്ന​ത് ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ക​ര്‍, സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ​റി എ​ന്നി​വ​യു​ടെ സം​യു​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​വ​ശ്യ​മാ​യ തൈ​ക​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​ത്.

തൈ​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വി​ത്തു​ക​ള്‍ വ​നം വ​കു​പ്പ് ന​ല്‍​കു​മ്പോ​ള്‍ ഭൂ​മി​യും, ഭൗ​തി​ക സാ​ഹ​ച​ര്യ​വും, പ​രി​പാ​ല​ന​വും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മേ​ല്‍​നോ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​മാ​കും.

ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹൈ​സ്കൂ​ള്‍ ഗ്രൗ​ണ്ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ഭൂ​മി​യി​ലാ​കും വി​ത്ത് പാ​കു​ന്ന​തി​നു​ള്ള ബെ​ഡ് ഒ​രു​ക്കു​ക. വി​ത്തു​പാ​കി നാ​ലു​മാ​സം കൊ​ണ്ട് ര​ണ്ട് പ​ഞ്ച​ായ​ത്തു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ തൈ​ക​ള്‍ ഇ​വി​ടെ ഉ​ല്‍​പാ​ദി​പ്പി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി ​അ​ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റ്റി ​അ​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ പി.​എ​സ് സു​മ​ന്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷൈ​ന്‍ ബാ​ബു, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​സി​സ്റ്റ​ന്‍റ് എ​ൻജി​നീ​യ​ര്‍ നൂ​ര്‍​ജ​ഹാ​ന്‍, എ​ഡി​എ​സ് സെ​ക്ര​ട്ട​റി വീ​ണ, ഓ​വ​ര്‍​സീ​യ​ര്‍ ര​മ്യ എ​ന്നി​വ​ര്‍ പങ്കെ ടുത്തു.