കെ​ഡി​എ​ഫ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ നാ​ളെ മു​ത​ൽ
Monday, January 24, 2022 11:21 PM IST
കൊ​ല്ലം. കേ​ര​ള ദ​ലി​ത് ഫെ​ഡ​റേ​ഷ​ന്‍റെ (കെ​ഡി​എ​ഫ്) ഒ​രു വ​ർ​ഷം നീ​ളു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 26ന് ​പ​താ​ക ദി​ന​ത്തോ​ടെ തു​ട​ക്ക​മാ​കും. 1997 ലെ ​റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ രൂ​പ​മെ​ടു​ത്ത കെ​ഡി​എ​ഫ് ത്യാ​ഗ​ഭ​രി​ത പോ​രാ​ട്ട​ങ്ങ​ളു​ടെ കാ​ൽ​നൂ​റ്റാ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ്. രാ​വി​ലെ 8ന് ​സം​സ്ഥാ​ന​ത്താ​കെ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലും തു​ട​ർ​ന്ന് യൂ​ണി​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും പ​താ​ക ഉ​യ​ർ​ത്തും. കൊ​ല്ല​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ഭ​ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 15ന് ​മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ഗാ​ന്ധി പാ​ർ​ക്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് 14 ജി​ല്ല​ക​ളി​ലാ​യി വ​നി​താ- വി​ദ്യാ​ർ​ഥി- യു​വ​ജ​ന - വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ങ്ങ​ൾ, തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ, ദ​ലി​ത് ആ​ദി​വാ​സി മ​ഹാ സം​ഗ​മം, സാം​സ്കാ​രി​ക സ​ദ​സു​ക​ൾ ച​ർ​ച്ച​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സം​ഘ​ടി​പ്പി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കാ​യി ആ​ദ​ര​വ് സ​മ്മേ​ള​ന​വു​മൊ​രു​ക്കും.

ഓ​പ്പ​ൺ ഫോ​റം സം​ഘ​ടി​പ്പി​ച്ചു

ച​വ​റ: സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം സാ​ധ്യ​ത​ക​ളും പ്ര​തി​സ​ന്ധി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ളാ വ​നി​താ ക​മ്മീ​ഷ​നും ച​വ​റ ബി ​ജെ എം ​ഗ​വ.​കോ​ളേ​ജ് എ​ൻ എ​സ് എ​സും സം​യു​ക്ത​മാ​യി ഓ​ൺ​ലൈ​ൻ ഓ​പ്പ​ൺ ഫോ​റം സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ധ​ന വി​പ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ മു​ന്നോ​ട്ട് വ​ച്ച​ത്.

കേ​ര​ളാ വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം എം.​എ​സ് താ​ര ഓ​പ്പ​ൺ​ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ഡോ.​കെ അ​ജി​ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ഗോ​പ​കു​മാ​ർ. ജി. ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വോ​ള​ന്‍റി​യ​ർ സെ​ക്ര​ട്ട​റി ത​ൻ​സി എ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ​ത്ത് അം​ഗ​ങ്ങ​ൾ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​മി​നി​ത.​ആ​ർ, അ​വ​ർ​ണ , സൂ​ര​ജ്, അ​ശ്വ​തി, വി​ഷ്ണു​മാ​യ, സി​ദ്ധാ​ർ​ഥ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

ബ​സി​ന്‍റെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കും

കൊല്ലം: ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ വാ​ഹ​നാ​പ​ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ബ​സ്സി​ന്‍റെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കും. ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യും. സ്വ​കാ​ര്യ ബ​സി​ന്‍റെ അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും അ​പ​ക​ട കാ​ര​ണ​മാ​യി എ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി എ​ന്ന് ആ​ര്‍​ടി​ഒ ഡി. ​മ​ഹേ​ഷ് അ​റി​യി​ച്ചു.