പെ​രും​കു​ള​ത്ത് പൊ​തു​ശ്മ​ശാ​നം; കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Monday, January 24, 2022 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര: പെ​രും​കു​ളം വാ​ർ​ഡി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ ക​ളീ​പ്പ​ടി​ക്ക​ലി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ശ്മ​ശാ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് പെ​രും​കു​ളം വാ​ർ​ഡ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൽ​ഡി​എ​ഫി​ലേ​യും ബി​ജെ​പി​യു​ടേ​യും സ്വാ​ർ​ഥ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​സ്തു ഇ​ട​പാ​ടി​ലൂ​ടെ​യും ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​തി​നു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ തു​റ​ന്നു കാ​ട്ടു​മെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളോ​ടൊ​പ്പം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച ഉ​ൾ​പ്പെ​ടെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രി​കു​മാ​ർ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​വി വി​നോ​ദ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ പെ​രും​കു​ളം, കെ.​വി അ​നി​ൽ, അ​നീ​ഷ് പെ​രും​കു​ളം, മോ​ഹ​ൻ​ലാ​ൽ, ശ​ശി​കു​മാ​ർ, ജെ​റി​ൻ, ഉ​ണ്ണി തോ​ന്ന​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.