സി​ദ്ധ​ന​ർ സ​മു​ദാ​യ​ത്തെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന്
Monday, January 24, 2022 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: സി​ദ്ധ​ന​ർ സ​മൂ​ഹ​ത്തോ​ട് മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് സി​ദ്ധ​ന​ർ ഡെ​മോ​ക്രാ​റ്റി​ക് സ​ർ​വീ​സ് സൊ​സൈ​റ്റി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

വ​ലി​യ സ​മു​ദാ​യ​മാ​യി​ട്ടും ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ​മു​ദാ​യ​ത്തി​ന് ന​ൽ​കി​യി​ട്ടി​ല്ല. മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം യ​ഥേ​ഷ്ടം സ്ഥാ​പ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ച​വ​ർ സ​മു​ദാ​യ​ത്തെ മാ​ത്രം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജ​ഗോ​പാ​ല​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നാ​പു​ര​ത്ത് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സി​ദ്ധ​ന​ർ ഡെ​മോ​ക്രാ​റ്റി​ക് സ​ർ​വീ​സ് സൊ​സൈ​റ്റി സം​ഘ​ട​നാ ദി​നാ​ച​ര​ണ​വും സി​ദ്ധ​ന​ർ സം​ഗ​മ​വും ഏ​പ്രി​ലി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ശ​ശി​ധ​ര​ൻ മു​തു​പി​ലാ​ക്കാ​ട്, ര​ജി​സ്ട്രാ​ർ കോ​ളൂ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.