ഭാ​ര്യ​യെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു
Sunday, January 23, 2022 10:57 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​ട്ടാ​ത്ത​ല​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​യ ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. കോ​ട്ടാ​ത്ത​ല​യി​ൽ വാ​ട​ക താ​മ​സ​ക്കാ​രാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ശ​ങ്ക​ർ(50), ഡ​ബോ​റ(46) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​ങ്ക​റി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. മേ​സ്തി​രി​പ​ണി​ക്കാ​ര​നാ​യ ശ​ങ്ക​ർ ഭാ​ര്യ​യ്ക്കും നാ​ല് മ​ക്ക​ൾ​ക്കു​മൊ​പ്പം കോ​ട്ടാ​ത്ത​ല​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

അ​ടു​ത്ത​കാ​ല​ത്ത് ഭാ​ര്യ​യും ശ​ങ്ക​റും ത​മ്മി​ൽ പി​ണ​ങ്ങു​ക​യും തൊ​ട്ട​ടു​ത്ത മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് ശ​ങ്ക​ർ താ​മ​സം മാ​റ്റു​ക​യും ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​ടും​ബ​ശ്രീ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഡ​ബോ​റ​യെ ശ​ങ്ക​ർ കൊ​ടു​വാ​ളു​കൊ​ണ്ട് വെ​ട്ടി. ക​ഴു​ത്തി​ന് വെ​ട്ടി​യ​ത് ഡ​ബോ​റ ഒ​ഴി​ഞ്ഞു മാ​റി​യ​തി​നാ​ൽ മു​ഖ​ത്തും ത​ല​യി​ലു​മാ​യി​ട്ടാ​ണ് കൊ​ണ്ട​ത്.

ഓ​ടി​ക്കൂ​ടി​യ​വ​ർ ഉ​ട​ൻ​ത​ന്നെ ഡ​ബോ​റ​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഈ ​ത​ക്ക​ത്തി​ന് വീ​ട്ടി​ലേ​ക്ക് ക​യ​റി​യ ശ​ങ്ക​ർ സ്വ​യം ക​ഴു​ത്തി​ന് വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.