കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്നു
Sunday, January 23, 2022 10:49 PM IST
കു​ള​ത്തൂ​പ്പു​ഴ: നെ​ടു​വ​ന്നൂ​ർ​ക​ട​വി​ൽ ശെ​ന്തു​രു​ണി വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും കാ​ടി​റ​ങ്ങി​വ​രു​ന്ന ആ​ന​ക്കൂ​ട്ട​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്നു. കു​ള​ത്തൂ​പ്പു​ഴ ക​ട്ട​ള​പ്പാ​റ വ​ന​പ്ര​ദേ​ശ​ത്ത് താ​ൽ​ക്കാ​ലി​ക വാ​ച്ച​ർ​ക്ക് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. ക​ട്ട​ള​പ്പാ​റ വ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ബി​ജു (38) വി​ന് നേ​രേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഫോ​റ​സ്റ്റ് കോ​ട്ടേ​ഴ്സി​ന് അ​ടു​ത്തു വ​ച്ചാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ബി​ജു​വി​നെ ആ​ക്ര​മി​ച്ച​ത്. അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു വാ​ച്ച​ർ​മാ​രും ബ​ഹ​ളം വെ​ച്ച് ആ​ന​ക​ളെ വി​ര​ട്ടി​യോ​ടി​ച്ച​തി​നു​ശേ​ഷം ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ബി​ജു​വി​നെ ആ​ദ്യം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​വി​ടു​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കും മാ​റ്റി.

ന​വ​കേ​ര​ളം പ​ദ്ധ​തി​യി​ൽ വ​നം വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ സ്വ​യം കു​ടി​യൊ​ഴി​യു​ന്ന​തി​ൽ ശേ​ഷി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ബി​ജു​വി​ന്‍റേ​ത്.