പുന്നലയിലെ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം പ​ണി​പൂ​ർ​ത്തി​യാ​യി​ട്ടും സ്മാ​ർ​ട്ടാ​കു​ന്നി​ല്ല
Sunday, January 23, 2022 10:48 PM IST
പ​ത്ത​നാ​പു​രം: അ​ര​ക്കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം പ​ണി​പൂ​ർ​ത്തി​യാ​യി​ട്ടും മാ​സ​ങ്ങ​ളാ​യി ഉ​ദ്ഘാ​ട​നം കാ​ത്ത് കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​രെ വ​ല​യ്ക്കു​ന്നു.
പ​ണി പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം റ​വ​ന്യൂ മ​ന്ത്രി ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന് സിപിഐ​യും അ​ത​ല്ല എം​എ​ൽ​എ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ന്‍റേ​യും പി​ടി​വാ​ശി​യാ​ണ് ഉ​ദ്ഘാ​ട​നം നീ​ണ്ട് പോ​കു​വാ​ൻ കാ​ര​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു.

പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ പു​ന്ന​ല സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​ണ് പ​ണി​പൂ​ർ​ത്തി​യാ​യാ​യി​ട്ടും ഉ​ദ്ഘാ​ട​നം ന​ട​ത്താ​തെ നാ​ട്ടു​കാ​രെ വ​ല​യ്ക്കു​ന്ന​ത്.​ഓ​ഫീ​സ് റൂം, ​ഹാ​ൾ, വ​രാ​ന്ത, റി​ക്കാ​ർ​ഡ്സ് റൂം, ​ഡൈ​നിം​ഗ് റൂം ​അ​ട​ക്കം ആ​ധു​നി​ക സ​ജ്ജീ​ജീ​ക​ര​ണ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണി​ത്.

നി​ല​വി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്ത് എ​ത്താ​ൻ പു​ന്ന​ല ജം​ഗ്ഷ​നി​ൽ വാ​ഹ​ന​മി​റ​ങ്ങി ഒ​രു കി​ലോ​മീ​റ്റ​റോ​ളം ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഇ​ല്ലെ​ങ്കി​ൽ ഓ​ട്ടോ​റി​ക്ഷ​ക്കാ​യി 30 രൂ​പ മു​ട​ക്ക​ണം. ഇ​വി​ടെ സ്ഥ​ല​പ​രി​മി​തി മൂ​ലം നി​ന്ന് തി​രി​യു​വാ​ൻ ഇ​ട​മി​ല്ലാ​തെ ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും വ​ല​യു​മ്പോ​ഴാ​ണ് റ​വ​ന്യു വ​കു​പ്പ് 48 ല​ക്ഷം വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം കാ​ത്ത് കി​ട​ക്കു​ന്ന​ത്.

ത​ർ​ക്കം അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ച്ച് ഓ​ഫീ​സ് തു​റ​ന്നു ന​ൽ​കാ​ത്ത പ​ക്ഷം ജ​ന​കീ​യ ഉ​ദ്ഘാ​ട​നം ന​ട​ത്തേ​ണ്ടി വ​രു​മെ​ന്ന് പു​ന്ന​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം പു​ന്ന​ല ഉ​ല്ലാ​സ് കു​മാ​ർ പ​റ​ഞ്ഞു.