കാ​യ​ൽ വേ​ലി​യേ​റ്റം; സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി
Sunday, January 23, 2022 10:48 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ടി​എ​സ് ക​നാ​ലി​ലെ ഇ​രു ക​ര​ക​ളി​ലേ​യും വേ​ലി​യേ​റ്റം ത​ട​യു​ന്ന​തി​ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​ക​ളാ​യി. ആ​ല​പ്പാ​ട്, ക്ലാ​പ്പ​ന, കു​ല​ശേ​ഖ​ര​പു​രം, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ പ​രി​ധി​ക​ളി​ൽ​പ്പെ​ട്ട കാ​യ​ൽ തീ​ര​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക . കേ​ന്ദ്ര ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സി.​ആ​ർ മ​ഹേ​ഷ് എം​എ​ൽ​എ​യും കേ​ന്ദ്ര ഉ​ൾ​നാ​ട​ൻ ജ​ല ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ മാ​ത്യൂ ജോ​ർ​ജും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും ടി ​എ​സ് ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​വും സ​ന്ദ​ർ​ശി​ക്കു​ക​യും അ​ടി​യ​ന്തി​ര​മാ​യി നി​ർ​മാ​ണം ന​ട​ത്തേ​ണ്ട​വ​യു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും ചെ​യ്തു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ കാ​യ​ലി​ന് ഏ​റ്റ​വും വീ​തി കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ചെ​റി​യ​ഴീ​ക്ക​ൽ, ക​ല്ലു​മൂ​ട്ടി​ൽ​ക​ട​വ് പാ​ല​ത്തി​ന് തെ​ക്ക് വ​ശ​വും ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ മു​പ്പ​ത്തി നാ​ലാം ഡി​വി​ഷ​ൻ ക​ല്ലു​മൂ​ട്ടി​ൽ ക​ട​വ് പാ​ല​ത്തി​ന് കി​ഴ​ക്കു ഭാ​ഗം തെ​ക്കു​വ​ശ​വും അ​ടി​യ​ന്തി​ര​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ൾ​നാ​ട​ൻ ജ​ല ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ മാ​ത്യൂ ജോ​ർ​ജും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും പു​തി​യ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. അ​ഴീ​ക്ക​ൽ മു​ത​ൽ വെ​ള്ള​നാ​തു​രു​ത്ത് വ​രെ​യു​ള്ള ടി​എ​സ് ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​വാ​നു​ള്ള എം​എ​ൽ എ ​സി.​ആ​ർ മ​ഹേ​ഷി​ന്‍റെ ശു​പാ​ർ​ശ പ്ര​കാ​രം ത​യാ​റാ​ക്കി​യ പ​ദ്ധ​തി 2022-2023 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.