കി​ണ​റ്റി​ൽ വീ​ണ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, January 23, 2022 10:48 PM IST
പ​ര​വൂ​ര്‍: വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ വീ​ണ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പൂ​ത​ക്കു​ളം ക​ര​ടി​മു​ക്ക് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ന് ​കി​ണ​റ്റി​ല്‍ വീ​ണ​ത്. യു​വ​തി​യെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഭ​ര്‍​ത്താ​വും കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി. ഇ​വ​രു​ടെ കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ന്‍ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ പ​ര​വൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു.

എ​ന്നാ​ല്‍ നാ​ട്ടു​കാ​ര്‍ ത​ന്നെ ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. പ​ര​വൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഡി.​ഉ​ല്ലാ​സ്, ഗ്രേ​ഡ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി. ​വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. യു​വ​തി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സൗ​ജ​ന്യ പ​രി​ശീ​ല​നം

ക​രു​നാ​ഗ​പ്പ​ള്ളി : പി ​എ​സ് സി ​പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ക​രു​നാ​ഗ​പ്പ​ള്ളി, കു​ണ്ട​റ, കു​ന്ന​ത്തൂ​ർ ടൗ​ൺ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​പ്പ​ത് ദി​വ​സ​ത്തെ സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 30 ന് ​മു​മ്പാ​യി അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷാ​ഫാ​റം അ​താ​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 0476 - 2620499 (ക​രു​നാ​ഗ​പ്പ​ള്ളി),0476 - 2834230 (കു​ന്ന​ത്തൂ​ർ), 0474-2523313 (കു​ണ്ട​റ)