ക​ട്ടി​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Friday, January 21, 2022 10:56 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ന​ട​ത്തി. 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​യോ​ജ​ന​ങ്ങ​ല്‍​ക്കാ​ണ് ക​ട്ടി​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

പ​ദ്ധ​തി​യി​ലൂ​ടെ പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട 21 വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​ണ് ക​ട്ടി​ൽ വി​ത​ര​ണം ന​ട​ത്തി​യ​ത്. വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റ്റി. ​അ​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നു വി​നോ​ദ് അ​ധ്യ​ക്ഷ​യാ​യ യോ​ഗ​ത്തി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ രാ​ജി വി, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​അ​ജി​ത്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷൈ​ൻ ബാ​ബു, വാ​ർ​ഡ് മെ​മ്പ​ർ മാ​രാ​യ ഡോ​ൺ വി ​രാ​ജ്, പ്ര​സ​ന്ന ഗ​ണേ​ഷ്, പ​ഞ്ചാ​യ​ത്ത്‌ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പരിപാടികൾ മാ​റ്റി

കൊ​ല്ലം : കൊ​ല്ലം പോ​ലീ​സ് ക്ല​ബി​ൽ ഇ​ന്ന് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന കേ​ര​ള പോ​ലീ​സ് പെ​ന്‍​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കൊ​ല്ലം മേ​ഖ​ല സ​മ്മേ​ള​നം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ച​വ​റ : കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 24-മു​ത​ല്‍ 26-വ​രെ ന​ട​ത്താ​നി​രു​ന്ന വി​കാ​സ് ക​ലാ-​സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ 38-ാമ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വെ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

കൊ​ല്ലം: ജി​ല്ല​യി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പെ​ടു​ത്തി​യ​തി​നാ​ൽ അ​ഷ്ട​മു​ടി കാ​യ​ൽ ചീ​ന​വ​ല തൊ​ഴി​ലാ​ളി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ 24 ന് ​തേ​വ​ള്ളി ഫി​ഷ​റീ​സ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഷ്ട​മു​ടി കാ​യ​ൽ മാ​ർ​ച്ചും ധ​ർ​ണ​യും മാ​റ്റി​വെ​ച്ച​താ​യി ക​ൺ​വീ​ന​ർ ജെ​യിം​സ് കാ​ർ​ലോ​സ് അ​റി​യി​ച്ചു.