യു​പി വി​ഭാ​ഗം വാ​യ​നാ മ​ത്സ​രം; ജി​ല്ലാ​ത​ല മ​ത്സ​രം 30 -ന്
Friday, January 21, 2022 10:56 PM IST
ചാ​ത്ത​ന്നൂ​ർ: നാളെ ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യു​പി വി​ഭാ​ഗം ജി​ല്ലാ​ത​ല വാ​യ​നാ​മ​ത്സ​രം 30 -ന് 2 ​മു​ത​ൽ 4 വ​രെ കൊ​ല്ലം ഗ​വ: മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തും. താ​ലൂ​ക്ക് ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ ആ​ദ്യ 10 സ്ഥാ​ന​ക്കാ​രും അ​ന്നേ ദി​വ​സം ഉ​ച്ച​ക്ക് 1.30 ന് ​കൊ​ല്ലം ഗ​വ : മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഗ്ര​ന്ഥ​ശാ​ലാ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ
വി​ത​ര​ണം ചെ​യ്തു

ക​രു​നാ​ഗ​പ്പ​ള്ളി: ന​ഗ​ര​സ​ഭ​യി​ൽ പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​പേ​ക്ഷ​ക​രാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മേ​ശ​യും ക​സേ​ര​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി നാ​ല്പ​ത്തി അ​ഞ്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള വി​ത​ര​ണ​മാ​ണ് ന​ട​ന്ന​ത്. മാ​ർ​ച്ച് മു​പ്പ​ത്തി ഒ​ന്നി​ന​കം അ​പേ​ക്ഷ​ക​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഇ​ന്ദു​ലേ​ഖ, പ​ടി​പ്പു​ര ല​ത്തീ​ഫ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഫൈ​സ​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ പു​ഷ്പാം​ഗ​ദ​ൻ, സി​ബു, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.