ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് പുതുവർഷ സമ്മാനവുമായി ജനപ്രതിനിധി
Thursday, January 20, 2022 11:19 PM IST
പ​ട്ടാ​ഴി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് പു​തു​വ​ർ​ഷ സ്നേ​ഹ സ​മ്മാ​ന​വു​മാ​യി പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യി​ൻ ജോ​യി​യും സു​ഹൃ​ത്ത് ജോ​ബി ജോ​ണും.

കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നും മ​റ്റു​മു​ത​കു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ളും ചേ​ക്ലേ​റ്റു​ക​ളു​മാ​യാ​ണ് ഇ​വ​രെ​ത്തി​യ​ത്.​ കോ​വി​ഡ് കാ​ല​ത്ത് നി​ര​വ​ധി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​യാ​ളാ​ണ് ജ​യി​ൻ ജോ​യി. ഓ​ൺ​ലൈ​ൻ പഠന​ത്തി​നാ​വ​ശ്യ​മാ​യ മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റും നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് ഈ ​ജ​ന​പ്ര​തി​നി​ധി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ 15 കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് ജ​യി​ൻ ജോ​യി സ്നേ​ഹ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്.​

പ​ത്തു കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹ സ​മ്മാ​ന​ങ്ങ​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കി. പ​ട്ടാ​ഴി ഗ​വ.​ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഉ​ണ്ണി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യി​ൻ ജോ​യി സ്നേ​ഹ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ദീ​പ ടീ​ച്ച​ർ , അ​ധ്യാ​പ​ക​രാ​യ ഗീ​ത, ര​ജി​ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ, മ​നോ​ജ്, മോ​ഹ​ൻ, ജോ​ബി ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.