ചാത്തന്നൂർ: എസ്എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ, പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ ചാത്തന്നൂർ ഗവ. വോക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ പി ടി എ യുടെയും എസ് എം സി യുടെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു.
അനുമോദനയോഗം ജി. എസ് ജയലാൽ എംഎൽഎ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജ ഹരീഷ് അധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ രേണുക രാജേന്ദ്രൻ, ഹെഡ്മിസ്ട്രസ് എൽ. കമലമ്മ അമ്മ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ എസ്. രാഖി, രാധാകൃഷ്ണ പിള്ള, സേതുലാൽ, ജി. ദീപു, എൻ. സതീശൻ, ശ്രീലത, കനക ലത, ജെസി വർഗീസ്, കെ. സിന്ധു, പി ടി എ പ്രസിഡന്റ് കെ. സേതുമാധവൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കുണ്ടറയിൽ റിപ്പബ്ലിക് ദിനാഘോഷം
കുണ്ടറ: കുണ്ടറ പൗരവേദിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷം നടത്തും. നാന്തിരിക്കൽ വേലുത്തമ്പി സ്മാരക മ്യൂസിയം അങ്കണത്തിൽ 26ന് രാവിലെ എട്ടിന് കുണ്ടറ പൗരവേദി പ്രസിഡന്റ് പ്രഫ.ഡോ.വെള്ളിമൺ നെൽസൺ പതാക ഉയർത്തും.
ആനന്ദധാമം ആശ്രമാചാര്യൻ ബോധേദ്ര തീർഥസ്വാമികൾ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകും. മനുഷ്യാവകാശ മുൻ അംഗം പ്രഫ.എസ് വർഗീസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പ്രഫ.ഡോ.വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിക്കും. എ വി മാത്യു, ഈ ശശിധരൻപിള്ള, എം. മണി, ഡോ. എസ് ശിവദാസൻ പിള്ള, മണിചീരങ്കാവിൽ, ടി എ അൽഫോൺസ്, വി ഫിലിപ്പോസ് പണിക്കർ, കെ സി എബ്രഹാം, വി അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഗിക്കും.
പാലിയേറ്റീവ് ദിനാചരണം
ചവറ: ചവറ വൈസ് മെൻ ക്ലബിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് ദിനാചരണം നടന്നു. ക്ലബ് പ്രസിഡന്റ് ഫ്രെഡി ഫെറിയയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ക്ലനിൻ ഫെറിയ പാലിയേറ്റീവ് ദിന സന്ദേശം നൽകി.
മുൻപ് മരണത്തോട് അടുക്കുന്ന രോഗികൾക്ക് മാത്രം ലഭിച്ചിരുന്ന സാന്ത്വന പരിചരണം ഇപ്പോൾ കിടപ്പിലായിട്ടുള്ള എല്ലാ രോഗികൾക്കും ഒരുപോലെ ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പാലിയേറ്റീവ് പ്രവർത്തനങ്ങൾ എപ്പോൾ എങ്ങനെ ആർക്കൊക്കെ ലഭ്യമാക്കണം എന്നതിനെ സംബന്ധിച്ച് പാലിയേറ്റീവ് വിഷയാവതരണം നടത്തിക്കൊണ്ട് ക്ലബ് സെക്രട്ടറിയും പാലിയേറ്റീവ് പ്രവർത്തകനുമായ പന്മന സുന്ദരേശൻ വിശദീകരിച്ചു.
ക്ലബിന്റെ സംരംഭമായ പാലിയേറ്റീവ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ മാസവും ചവറ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലുമുള്ള കിടപ്പ് രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, വാട്ടർ ബെഡ്, ഉപകരണങ്ങൾ, ഭഷ്യവസ്തുക്കൾ, സാമ്പത്തിക സഹായം എന്നിവ നൽകി വരുന്നു.
വൈസ് മെൻ ഇന്റർ നാഷണൽ സോൺ 2 ന്റെ സെക്രട്ടറി ആൽബർട്ട് ഡിക്രൂസ്, ക്ലബ് വൈസ് പ്രസിഡന്റ് രാജു അൻജുഷ എന്നിവർ പ്രസംഗിച്ചു.