പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​സ്റ്റി​ക് ഷെ​ഡി​ംഗ് യൂ​ണി​റ്റി​ന് തീ​പി​ടി​ച്ചു
Thursday, January 20, 2022 11:16 PM IST
പ​ര​വൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​സ്റ്റി​ക് ഷെ​ഡി​ങ് യൂ​ണി​റ്റി​നു തീ ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12.30 ന് ​മു​ത​ല​ക്കു​ള​ത്തു​ള്ള ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ പ്ലാ​സ്റ്റി​ക് ഷെ​ഡി​ന്‍റെ യൂ​ണി​റ്റി​ലാ​ണ് സം​ഭ​വം.

പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് വി​വ​രം പ​ര​വൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്സി​ലും പോ​ലീ​സി​ലും അ​റി​യി​ച്ച​ത്. പ​ര​വൂ​രി​ല്‍ നി​ന്നും ക​ല്ല​മ്പ​ല​ത്തി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളെ​ത്തി ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. 50 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ചു വ​ച്ചി​രു​ന്ന ഷെ​ഡ് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തെ ഷെ​ഡി​ന് തീ​പി​ടി​ക്കാ​ഞ്ഞ​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഷെ​ഡി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യ​ന്ത്ര​ങ്ങ​ളും മ​റ്റ് വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വി​വ​രം അ​റി​ഞ്ഞ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണും കൗ​ണ്‍​സി​ല​ര്‍​മാ​രും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി.

പ​ര​വൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഡി.​ഉ​ല്ലാ​സ്, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ്് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ.​അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ ബി.​ശ്രീ​കു​മാ​ർ, ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ സി.​ഷാ​ജി, ഓ.​കി​ര​ൺ, എ​സ്.​അ​നി​ൽ​കു​മാ​ർ, എ​സ്.​അ​നൂ​പ്, എ​സ്.​എം.​ആ​ദ​ർ​ശ്, ആ​ർ.​ര​തീ​ഷ്, എ.​ജെ.​അം​ജി​ത്ത്, ഫ​യ​ർ ഡ്രൈ​വ​ർ​മാ​രാ​യ വൈ.​അ​ബാ​സ്, കെ.​എ​സ് ഗി​രീ​ഷ്കു​മാ​ർ, ഹോം​ഗാ​ർ​ഡു​മാ​രാ​യ ജി.​എ​സ്.​സ​ജേ​ഷ്കു​മാ​ർ, കെ.​ത​ങ്ക​ച്ച​ൻ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.