ഭ​ര​ണ​ഘ​ട​നാ ദി​നാ​ചാ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും
Wednesday, January 19, 2022 10:50 PM IST
കൊ​ല്ലം:​ മാ​ന​വീ​യം ശാ​സ്ത്ര സാം​സ്‌​കാ​രി​ക പൈ​തൃ​ക സൊ​സി​യേ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26 - ന് ​ഭ​ര​ണ​ഘ​ട​നാ ദി​നാ​ചാ​ര​ണ​വും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ​ക്ക് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തു​മെ​ന്ന് മാ​ന​വി​യം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കൊ​ല്ല​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക അ​ന്വേ​ഷ​ണ​വും ച​രി​ത്ര​ത്തി​ന്‍റെ ഈ​ടു​വ​യ്പു​ക​ളു​ടെ സ്മ​ര​ണ​ക​ള്‍ നി​ല​നി​ര്‍​ത്താ​നു​ള്ള എ​ളി​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​ലാ സാം​സ്കാ​രി​ക ശാ​സ്ത്ര രം​ഗ​ത്ത പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന വേ​ള​യി​ല്‍ മാ​ന​വീ​യം കൊ​ല്ല​ത്തി​ന്‍റെ ഫ്ലാ​ഗ് 26 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ങ്ക​ശേരി കോ​ട്ടമൈ​താ​നി​യി​ൽ ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന ദി​നാ​ചാ​ര​ണ​ത്തി​ൽ രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

ച​ട​ങ്ങി​ൽ മാ​ന​വ സേ​വാ പു​ര​സ്‌​കാ​രം 2021 പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും സാ​ഹി​ത്യ​കാ​ര​നും ത​പോ​വ​ൻ ജാ​ക്സി​ന്‍റെ ഡ​യ​റ​ക്ട​റും ആ​യ വെ​ളി​യം കെ.​എ​സ്. രാ​ജീ​വി​ന് ന​ൽ​കും

ക​ലാ​കൈ​ര​ളി പു​ര​സ്‌​കാ​രം ചി​ത്ര​കാ​ര​നും ശി​ല്പി​യും ആ​യ കൃ​ഷ്ണ ജ​നാ​ർ​ദ​ന​യ്ക്കും തീ​ര​ത്തി​ന്‍റെ പൊ​ൻ തൂ​ലി​ക അ​വാ​ർ​ഡ് യു​നെ​സ്കോ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ ജ​ർ​സ​ൺ സെ​ബാ​സ്റ്റ്യ​നും ന​ൽ​കും.

പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ മാ​ന​വി​യം ചെ​യ​ർ​മാ​ൻ ​ഫ്രാ​ൻ​സി​സ് ജെ ​നെ​റ്റോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ഗ്‌​നേ​ഷ്യ​സ്‌ റോ​ബ​ർ​ട്ട്‌, ബാ​ബു ലി​യോ​ൺ​സ്‌, ഈ​ച്ചം​വീ​ട്ടി​ൽ നി​യാ​സ് മു​ഹ​മ്മ​ദ്‌, പ്രാ​ക്കു​ളം പ്ര​കാ​ശ്, സി.​എ​സ് മ​നു മ​നോ​ഹ​ർ എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.