നി​രീ​ക്ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ആ​ര്‍​ആ​ര്‍ടി
Wednesday, January 19, 2022 10:49 PM IST
കൊല്ലം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന​തി​നാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ആ​ര്‍ആ​ര്‍​ടി (റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം) ​പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി​ന്ദു മോ​ഹ​ന്‍ അ​റി​യി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ നി​ല വി​ല​യി​രു​ത്തു​ക​യും അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഈ ​ടീ​മി​ന്റെ ഏ​കോ​പ​ന ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ണ്ട്.

ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ റീ​ഡിം​ഗ് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ആ​ര്‍​ആ​ര്‍​ടി​യ്ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്യും. ഇ​തി​നാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി വാ​ട്‌​സ്അ​പ്പ് കൂ​ട്ടാ​യ്മ​യു​ണ്ടാ​ക്കും. അ​ടി​യ​ന്തി​ര പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റും. ജി​ല്ല​യി​ലെ പ​ത്ത് മേ​ജ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും വാ​ള​കം കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലും ഹോ​ക്കി സ്റ്റേ​ഡി​യം ദ്വി​തീ​യ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലും ഇ​തി​നാ​യി സ​ജ്ജീ​ക​ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​കാ​തെ ഒ​രു മു​റി​ക്കു​ള്ളി​ല്‍​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.