കൊല്ലവും കുതിക്കുന്നു; കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ
Wednesday, January 19, 2022 10:49 PM IST
കൊ​ല്ലം: കോ​വി​ഡ് വ​ർ​ധ​ന​യി​ൽ കൊ​ല്ല​വും കു​തി​ച്ചു ക​യ​റു​ന്നു. ഇ​ന്ന​ലെ 1742 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 5427 പേ​രെ​യാ​ണ് ആ​കെ പ​രി​ശോ​ധി​ച്ച​ത്. 32.1 ശ​ത​മാ​ന​മാ​ണ് ടി​പി​ആ​ർ. അ​തേ​സ​മ​യം ക​ഴി​ഞ്ഞ​ദി​വ​സം 1604 പേ​ർ​ക്കാ​യി​രു​ന്നു രോ​ഗ​ബാ​ധ.

കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ൺ. അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് തീ​രു​മാ​നം.

പ​ഞ്ചാ​യ​ത്ത് / വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ ആ​ർ​ആ​ർ​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജ്ജി​ത​പ്പെ​ടു​ത്തും. വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണം ശ​ക്ത​മാ​ക്കും. അ​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ക​ട​ക​ൾ, ക്ല​ബ്ബു​ക​ൾ, മാ​ളു​ക​ൾ മു​ത​ലാ​യ​വ​യി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ മാ​ന​ദ​ണ്ഡ​പാ​ല​നം ഉ​റ​പ്പാ​ക്ക​ണം.

ജി​മ്മു​ക​ൾ, നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ, പാ​ർ​ട്ടി ഹാ​ളു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ഫെ​ബ്രു​വ​രി 15 വ​രെ നി​ർ​ത്തി​വ​യ്ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍/​അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, വ്യാ​പാ​ര വ്യാ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും പു​റ​ത്തേ​ക്കു​ള്ള ക​വാ​ട​ത്തി​ലും ഹാ​ന്‍റ് സാ​നി​റ്റൈ​സ​ര്‍ / ഹാ​ന്‍റ് വാ​ഷ്, തെ​ര്‍​മ​ല്‍ സ്കാ​ന​ര്‍ എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍, താ​ലൂ​ക്ക് സ്ക്വാ​ഡ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്ത​ണം. ബാ​ങ്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാ​ഴ്ച​ക്കാ​ല​ത്തേ​ക്ക് ടോ​ക്ക​ണ്‍ സം​വി​ധാ​നം വേ​ണം.

ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ, ക​ല്യാ​ണം എ​ന്നി​വ കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തും അ​ത​ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ/​പോ​ലീ​സ് വ​കു​പ്പു​ക​ള്‍ അ​വി​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​മാ​ണ്.

മാ​ര്‍​ക്ക​റ്റു​ക​ള്‍, പൊ​തു സ്ഥ​ല​ങ്ങ​ള്‍, ബീ​ച്ചു​ക​ള്‍, ബ​സ് സ്റ്റാ​ന്‍റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ അ​ക​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ്, താ​ലൂ​ക്ക് സ്ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്ത​ണം.

കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്തി അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ത​ൽ കാ​ണു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്ല​സ്റ്റ​റു​ക​ൾ ഉ​ണ്ടോ​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. എ​ല്ലാ പ്രൈ​മ​റി ഹൈ​റി​സ്ക്ക് കോ​ണ്ടാ​ക്ടി​ലു​ള്ള​വ​രെ ടെ​സ്റ്റ് ചെ​യ്യേ​ണ്ട​തും റി​സ​ൾ​ട്ട് വ​രു​ന്ന​തു​വ​രെ അ​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ആ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​മാ​ണ്. കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടാ​ൽ പ്രി​ൻ​സി​പ്പ​ൽ/​ഹെ​ഡ് മാ​സ്റ്റ​ർ ഉ​ട​ൻ ത​ന്നെ 15 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

സ്ഥാ​പ​ന​ങ്ങ​ള്‍/​പൊ​തു​വാ​ഹ​ന​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ മു​ൻ​കൈ​യെ​ടു​ക്ക​ണം. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി ജ​ന​ത്തി​ര​ക്കു​ണ്ടാ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​വും പ്ര​ച​ര​ണ​വും മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​താ​ണ്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​കു​ന്ന​വ​ര്‍​ക്കെ​തി​രെ / സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം, ഇ​ന്‍​ഡ്യ​ന്‍ പ​ക​ര്‍​ച്ച വ്യാ​ധി നി​യ​മം എ​ന്നി​വ പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.