വേ​ണാ​ട് സ​ഹോ​ദ​യ കി​ഡ്സ് ഫെ​സ്റ്റ്; ട്രി​നി​റ്റി ലൈ​സി​യ​ത്തി​ന് 14 സമ്മാനം
Wednesday, January 19, 2022 10:49 PM IST
കൊ​ല്ലം : ജി​ല്ല​യി​ലെ സി​ബിഎ​സ്ഇ സ്കൂ​ളു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​രു​ന്നു​ക​ൾ​ക്കാ​യി വേ​ണാ​ട് സ​ഹോ​ദ​യ കി​ഡ്സ് ഫെ​സ്റ്റ് 2021 ആ​ഘോ​ഷി​ച്ചു.

കു​രു​ന്നു മ​ന​സു​ക​ളി​ൽ ഒ​ളി​ഞ്ഞു​കി​ട​ക്കു​ന്ന സ​ർ​ഗാ​ത്മ​ക വാ​സ​ന​ക​ളെ ക​ണ്ടെ​ത്തി പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി 14 സ​മ്മാ​ന​ങ്ങ​ൾ ലൈ​സി​യം കു​രു​ന്നു​ക​ൾ​ക്ക് ക​ര​സ്ഥ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ നി​ലി​യ ദി​ഹാ​ര (ആ​ക്ഷ​ൻ സോ​ങ് മ​ല​യാ​ളം ഒ​ന്നാം സ്ഥാ​നം)​ക​ഥ പ​റ​ച്ചി​ൽ മ​ല​യാ​ളം ( ര​ണ്ടാം സ്ഥാ​നം), ആ​കാ​ശ്. എ​സ് (ഷോ ആന്‍റ് ടെൽ, ര​ണ്ടാം സ്ഥാ​നം) ഹ​ന്നാ എ​സ് ത​ര​ക​ൻ (നാ​ടോ​ടി​നൃ​ത്തം, മൂ​ന്നാം​സ്ഥാ​നം) അ​ല​ക്സാ മ​റി​യം ഷി​നു ( ബേബി ക്യൂൻ, ര​ണ്ടാം സ്ഥാ​നം) ശ്രാ​വ​ൺ ആ​ന്‍റോ ഷൈ​ൻ (മ​ല​യാ​ളം ക​വി​ത, ര​ണ്ടാം സ്ഥാ​നം) ന​വ​മി എ​സ് ആ​ർ (നാ​ടോ​ടി​നൃ​ത്തം, ര​ണ്ടാം സ്ഥാ​നം) എ​ലി​സ​ബ​ത്ത് മ​നോ​ജ് (ആ​ക്ഷ​ൻ സോ​ങ് ഇം​ഗ്ലീ​ഷ്, ര​ണ്ടാം സ്ഥാ​നം) മ​റി​യം ജോ​ൺ( ക​ഥ പ​റ​ച്ചി​ൽ (ഇം​ഗ്ലീ​ഷ്), ഷോ ആൻഡ് ടെൽ മൂ​ന്നാം സ്ഥാ​നം) ഇ​മ്മാ​നു​വ​ൽ സേ​വ്യ​ർ (മെമറി റെട്ടെൻഷൻ, മൂ​ന്നാം സ്ഥാ​നം) ശ്രീ​വേ​ദ ശ്രീ​കു​മാ​ർ (നാ​ടോ​ടി​നൃ​ത്തം, മൂ​ന്നാം സ്ഥാ​നം) ല​ക്ഷ്മി സ​തീ​ഷ് (ആ​ക്ഷ​ൻ സോ​ങ് മ​ല​യാ​ളം, പ്ര​സം​ഗം മ​ല​യാ​ളം, മൂ​ന്നാം സ്ഥാ​നം) സ​മ്മാ​നാ​ർ​ഹ​രാ​യ എ​ല്ലാ​വ​രെ​യും സ്കൂ​ൾ മാ​നേ​ജ​ർ ഫാ​. വി​മ​ൽ കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ മൈ​ക്കി​ൾ ഷി​നോ ജ​സ്റ്റ​സ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.