ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, January 19, 2022 10:42 PM IST
കൊ​ട്ടാ​ര​ക്ക​ര:​ ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡി​സ്ട്രി​ക്ട് അ​ഗ്രോ​മെ​റ്റ് യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ സ​ദാ​ന​ന്ദ​പു​രം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ച്ച ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ്യ​സ​ഭാ അം​ഗം കെ. ​സോ​മ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള കാ​ലാ​വ​സ്ഥ വി​വ​ര​ശേ​ഖ​ര​ണം കേ​ര​ള​ത്തി​ലെ മാ​റി മാ​റി വ​രു​ന്ന കാ​ലാ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ഹ​ർ​ഷ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​ബി​നി സാം ​പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഡോ. ​ജോ​യ്‌.​എം (എ​ഫ്എ​സ്ആ​ർഎ​സ് മേ​ധാ​വി ), ഡോ. ​ബി​ന്ദു പൊ​ടി​ക്കു​ഞ്ഞ് (അ​സി​സ്റ്റ​ന്‍റ് പ്രഫസർ, കെവികെ ), ​ഇ​സ​ബെ​ല്ലാ ജോ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ൽ മു​ന്ന​റി​യി​പ്പു​ക​ളും അ​തി​തീ​വ്ര കാ​ലാ​വ​സ്ഥ പ്ര​തി​ഭാ​സ​ങ്ങ​ളും വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മ​യ​ബ​ന്ധി​ത കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥ വ​കു​പ്പ് സ​ദാ​ന​ന്ദ​പു​രം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ച്ച ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​ൻ വ​ഴി പ്ര​ദേ​ശി​ക ത​ല​ത്തി​ൽ കാ​ലാ​വ​സ്ഥ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നും കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മം ആ​ക്കു​ന്ന​തി​നും സാ​ധ്യ​മാ​കു​ക​യും പ്ര​ദേ​ശ​ത്തെ മ​ഴ​യു​ടെ അ​ള​വ്, കാ​റ്റി​ന്‍റെ വേ​ഗ​ത, ദി​ശ, അ​ന്ത​രീ​ക്ഷ താ​പ​നി​ല, ആ​ർ​ദ്ര​ത തു​ട​ങ്ങി​യ കാ​ലാ​വ​സ്ഥ ​ഘ​ടകങ്ങ​ളു​ടെ കൃ​ത്യ​ത​യാ​ർ​ന്ന വി​വ​ര​ങ്ങ​ൾ ഓ​രോ 15 മി​നി​റ്റി​ലും ശേ​ഖ​രി​ക്കുന്ന​തി​നും ക​ഴി​യും. ​ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കു​മെ​ന്ന് കൃ​ഷി​ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി.