എസ്എസ് സമിതിയിൽനിന്ന് ദി​നേ​ശ് റാം ​സ്വ​ന്തം വീ​ട്ടി​ലേ​ക്ക്
Wednesday, January 19, 2022 10:42 PM IST
കൊല്ലം: മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി​യി​ലെ അ​ന്തേ​വാ​സി​യാ​യ യുപി സ്വ​ദേ​ശി ദി​നേ​ശ് റാം ​സ്വ​ന്തം വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി.

2019 ഡി​സം​ബ​ർ 10-നാ​ണ് ദി​നേ​ശ് എ​സ്​എ​സ് സ​മി​തി​യി​ൽ എ​ത്തു​ന്ന​ത്. കൊ​ല്ലം ലാ​ൽ ബ​ഹ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​യ അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ ബാ​ബു, ഗ​ണേ​ശ​ൻ എ​ന്നി​വ​രാ​ണ് എ​സ്എ​സ് സ​മി​തി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ടും വീ​ടും സ​മി​തി​യി​ലെ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യ​ത്.

സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള ദി​നേ​ശ് റാ​മി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് ചെ​ന്നൈ​യി​ൽ എ​ത്താ​ൻ ക​ഴി​യു​ന്നു​ള്ളൂ. അ​തി​നാ​ൽ ആ​സ്പ​യ​റിം​ഗ് ലൈ​വ്സ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് അ​സ​റു​ദീ​ൻ ആ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​മി​തി​യി​ൽ നി​ന്ന് ഏ​റ്റെ​ടു​ത്ത് ചെ​ന്നൈ​യി​ൽ എ​ത്തു​ന്ന ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത്.

ഇവിടുത്തെ ര​ണ്ടു വ​ർ​ഷ​ത്തെ താ​മ​സ​ത്തി​നു ശേ​ഷം സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന ദി​നേ​ശ് റാ​മി​ന് എ​സ്എ​സ് സ​മി​തി മാ​നേ​ജി​ങ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര അ​യ​പ്പ് ന​ൽ​കി.

ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു

ചാ​ത്ത​ന്നൂ​ർ : ആ​ർവൈഎ​ഫ് ജി​ല്ലാ സ​മ്മേ​ള​ന ത്തോ​ട​നു​ബ​ന്ധി​ച്ചു ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യം ഉ​ള്ള​വ​ർ 20 - ന് ​വൈ​കുന്നേരം 5 - ന് ​മു​ൻ​പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണമെന്ന് ഷാ​ലു.​വി. ദാ​സ് അ​റി​യി​ച്ചു. ഫോൺ 9447252187, 9895462351.