ചാത്തന്നൂർ: കേരളത്തിലെ ക്ഷീരോത്പാദനം വർധിപ്പിക്കുവാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് സമൂലമായ മാറ്റം കൊണ്ടു വരുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.
ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൊബൈൽ ആംബുലൻസ് യൂണിറ്റ് സർവീസ് ആരംഭിക്കുമെന്നും ഇതിനായി ഒട്ടേറെ പദ്ധതികൾ നടപ്പിൽ വരുത്തിയതായും ക്ഷീരോത്പാദനത്തിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ക്ഷീര വികസന വകുപ്പ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകഷക സംഗമം ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മാ ചർച്ച് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓരോ പശുക്കളുടെയും പൂർണ വിവരങ്ങൾ സോഫ്റ്റ് വെയറിലാക്കികൊണ്ട് ഓരോ മാറ്റങ്ങളും വിശകലനം ചെയ്യുവാൻ ഉതകുന്ന രീതിൽ പശുക്കളുടെ കാതുകളിൽ ഇൻജക്ട് ചെയ്ത് പിടിപ്പിക്കുന്ന നെൽ മണിയോളം വലിപ്പമുള്ള ടാഗ് സംവിധാനം കേരളത്തിൽ നടപ്പിലാക്കുന്നതിന് തുടക്കമായതായും ഇതിനായി പത്തനംതിട്ട ജില്ലയിൽ ഏഴര കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ജി എസ് ജയലാൽ എം എൽ എ അധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ റ്റി.ദിജു, സുദീപ.എസ്, അമ്മിണി അമ്മ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ഹരീഷ്, ആശദേവി, തിരുവനന്തപുരം മേഖലാ യുണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.ആർ മോഹനൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ദാസ്തക്കീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രോഹിണി.എസ് ആർ, ബിന്ദു ഷിബു, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, ഗ്രാമ പഞ്ചായത്ത് അംഗം ഷൈനി ജോയി എന്നിവർ പ്രസംഗിച്ചു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷ ബി.എസ്, ഗുണ നിയന്ത്രണ ഓഫീസർ പ്രിൻസി ജോൺ, ടെക്നിക്കൽ ഓഫീസർ അനീഷ. എ, ക്ഷീര വികസന ഓഫീസർ വിമലാ ദേവിഅമ്മാൾ, ഡയറി ഇൻസ്ട്രക്ടർ വിനീത് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.