പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു
Tuesday, January 18, 2022 11:29 PM IST
ച​വ​റ : പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ഗൃ​ഹ​നാ​ഥ​ന്‍ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. പ​ന്മ​ന വ​ട​ക്കും​ത​ല കു​റ്റി​വെ​ട്ടം പു​ഷ്പ വി​ലാ​സ​ത്തി​ല്‍ അ​ല​ക്സ് സെ​ബാ​സ്റ്റ്യ​ന്‍ (52) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ പ​ന്മ​ന കു​റ്റാ​മു​ക്കി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ദി​വ​സ​വും പ്ര​ഭാ​ത​ത്തി​ല്‍ ന​ട​ക്കാ​നി​റ​ങ്ങു​ന്ന അ​ല​ക്‌​സ് സെ​ബാ​സ്റ്റ്യ​ന്‍ പ​തി​വു പോ​ലെ പു​ല​ര്‍​ച്ചെ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ വാ​ഹ​ന​ം ഇടിയ്ക്കു​യാ​യി​രു​ന്നു​വെ​ന്ന് ച​വ​റ പോ​ലി​സ് പ​റ​ഞ്ഞു. ഭാ​ര്യ ഷേ​ര്‍​ളി സെ​ബാ​സ്റ്റ്യ​ന്‍. മ​ക്ക​ള്‍: അ​ല​ക്‌​സ് സെ​ബാ​സ്റ്റ്യ​ന്‍, സൈ​റ. നി​ര്‍​ത്താ​തെ പോ​യ വാ​ഹ​ന​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രിക​യാ​ണ്.