ഏ​രൂ​രി​ല്‍ റ​ബര്‍ പു​ക​പ്പു​ര​യ്ക്ക് തീ ​പി​ടി​ച്ചു; ഷീ​റ്റു​ക​ള്‍ ക​ത്തി ന​ശി​ച്ചു
Tuesday, January 18, 2022 11:10 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ റ​ബര്‍ ഷീ​റ്റ് പു​ക​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു വ​ന്‍ നാ​ശ​ന​ഷ്ടം. ക​രി​മ്പി​ന്‍​കോ​ണം കാ​ർ​ത്തി​ക ഭ​വ​നി​ൽ കെ.​സി. മു​കു​ന്ദ​ന്‍റെ റ​ബർ ഷീ​റ്റ് പു​ക​പ്പു​ര​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്.

ചൊ​വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​ത്തോ​ടെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തി​നി​ട​യി​ല്‍ പോ​ലീ​സും പു​ന​ലൂ​രി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്ത് എ​ത്തി. ഒ​രു​മ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ചു തീ ​പൂ​ര്‍​ണമാ​യും അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. തീ ​പ​ട​ര്‍​ന്ന​തോ​ടെ പു​ക​പ്പു​ര​യു​ടെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്നു.

നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​നെ തു​ട​ര്‍​ന്ന് പു​ക​പ്പു​ര​യ്ക്ക് അ​ടു​ത്താ​യി ഉ​ണ്ടാ​യി​രു​ന്ന വീ​ട്ടി​ലേ​ക്കും കോ​ഴി ഫാ​മി​ലെ​ക്കും തീ​പ​ട​രു​ന്ന​ത്‌ ഒ​ഴി​വാ​ക്കാ​നാ​യി. ആ​യി​ര​ത്തി​ ഇ​രു​ന്നൂ​റോ​ളം റബ​ര്‍ ഷീ​റ്റു​ക​ള്‍ പു​ക​പ്പു​ര​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​ട​മ മു​കു​ന്ദ​ന്‍ പ​റ​ഞ്ഞു. ശ​ക്ത​മാ​യ ചൂ​ടി​നെ തു​ട​ര്‍​ന്നാ​കാം തീ ​പി​ടി​ച്ച​തെ​ന്നാ​ണ് അ​നു​മാ​നം.