ബാ​റി​ൽ അ​ക്ര​മം കാ​ട്ടി​യ​വ​രെ അന്വേഷിച്ച് വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സി​നു നേ​രെ കൈയേറ്റം
Tuesday, January 18, 2022 11:10 PM IST
കു​ണ്ട​റ: ബാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞ് മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു​ക​ല്ല​ട​യി​ലെ ഒ​രു ബാ​റി​ലെ​ത്തി പ്ര​കോ​പി​ത​രാ​യി ​ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സി​ന് പ്ര​തി​യു​ടെ വീ​ട്ടു​കാ​രുടെ മ​ർ​ദനം. എ​സ് ഐ ​ക്കും ഒ​രു പോ​ലീ​സു​കാ​ര​നും പ്ര​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും മ​ർ​ദ​ന​മേ​റ്റി​ട്ടു​ണ്ട്.

കി​ഴ​ക്കേ​ക​ല്ല​ട ഓ​ണ​മ്പ​ലം തെ​ക്ക​ന​ഴിക​ത്ത് അ​ന​ന്തു മോ​ഹ​ൻ (26) സ​ഹോ​ദ​ര​ൻ ആ​കാ​ശ് മോ​ഹ​ൻ (22) എ​ന്നി​വ​രെ​യാ​ണ്പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​റി​ൽ​ അ​ക്ര​മം കാ​ട്ടി​യ പ്ര​തി​ക​ളെ തെ​ര​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച കേ​സി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ​യും ബാ​ർ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​ കേ​സി​ൽ ആ​കാ​ശ് മോ​ഹ​ന​നെ​തി​രെ​യും പോ​ലീ​സ് കേ​സെടു​ത്തി​ട്ടു​ണ്ട്. കേ​സി​ൽ ഇ​വ​രു​ടെ പി​താ​വ് ശ​ശി മോ​ഹ​ൻ മൂ​ന്നാം പ്ര​തി​യാ​ണ്. സം​ഭ​വ​മ​റി​ഞ്ഞ് സി​ഐ സു​ധീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന​ന്തു​വി​നെയും ​ആ​കാ​ശി​നെ യും ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ശ​ശി മോ​ഹ​ൻ, ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വ​ർ​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.