കോ​വി​ഡ് കാ​ല​ത്തെ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം: സെ​മി​നാ​ർ നടത്തി
Tuesday, January 18, 2022 11:07 PM IST
ശൂ​ര​നാ​ട് : പോ​രു​വ​ഴി മ​ന്നം ഫൗ​ണ്ടേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​വും ശൂ​ര​നാ​ട് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സൗ​ഹൃ​ദ ക്ല​ബും സം​യു​ക്ത​മാ​യി കോ​വി​ഡ് കാ​ല​ത്തെ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ് ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ ഡോ ​.കെ. സ​ന്ധ്യ കു​മാ​രി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ഹൃ​ദ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ അം​ബി​ക, പി​ടി​എ അം​ഗം പ്ര​കാ​ശ് എ​ന്നി​വ​ർ പ്രസംഗിച്ചു. മ​ന്നം ഫൗ​ണ്ടേ​ഷ​ൻ സെ​ന്‍റ​ർ ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ലെ ഫി​ലോ​സ​ഫി അ​ധ്യാ​പി​ക ഗീ​ത ജോ​സി​ന്‍റേ​യും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പി​ക ഗൗ​രി കൃ​ഷ്ണ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ കു​ട്ടി​ക​ളു​ടെ സം​ഘം ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്തു.

ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു

കൊല്ലം: അ​ഞ്ച​ല്‍ ഐ​സി​ഡിഎ​സ് ഓ​ഫീ​സി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. 04752270716.