തൊ​ഴി​ൽ സ്തം​ഭ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Monday, January 17, 2022 11:04 PM IST
പു​ന​ലൂ​ർ : ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ഞ്ചേ​മ്പ് മേ​ഖ​ല​യി​ൽ സി​ഐ​ടി​യു - എ​ഐ​ടി​യു​സി ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് തൊ​ഴി​ൽ മേ​ഖ​ല പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ഐ​എ​ൻ​ടി​യു​സി ആ​രോ​പി​ച്ചു.

റ​ബ​ർ മ​ര​ങ്ങ​ൾ അ​ട​ക്കം വാ​ങ്ങി​യ​വ​ർ​ക്ക് അ​തു മു​റി​ച്ചു വി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​ത്തി​ലേ​റെ​യാ​യി തൊ​ഴി​ൽ സ്തം​ഭ​നം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ത​ർ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ത്തി​നു അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ലോ​ഡി​ങ് ആ​ൻ​ഡ് അ​ൺ ലോ​ഡി​ങ് യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി അ​യ​ണി​ക്കോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ രാ​ജി​വെ​ച്ച് സി​പി​ഐ​യി​ലും എ​ഐ​ടി​യു​സി​യി​ലും ചേ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് തൊ​ഴി​ൽ ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലും ലേ​ബ​ർ ഓ​ഫീ​സി​ലും നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​രു​വി​ഭാ​ഗം തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ത​മ്മി​ൽ നി​ര​വ​ധി സം​ഘ​ർ​ഷ​ങ്ങ​ളും ഈ ​പ്ര​ദേ​ശ​ത്ത് പ​തി​വാ​ണ്.

മേ​ഖ​ല​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നു​ക​ളു​ടെ ശ്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള തൊ​ഴി​ൽ സ്തം​ഭ​നം അ​വ​സാ​നി​പ്പി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗം ത​ട​യു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ അ​ധി​കാ​രി​ക​ൾ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കെ.​പു​ഷ്പ​രാ​ജ​ൻ, ക​ൺ​വീ​ന​ർ അ​നി​രു​ദ്ധ​ൻ നാ​യ​ർ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ത​ങ്ക​പ്പ​ൻ, ജോ​സ്, മു​ര​ളി, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.