വേനൽ: പുനലൂരിൽ കുടിവെള്ളക്ഷാമം രൂക്ഷം
Monday, January 17, 2022 11:04 PM IST
പു​ന​ലൂ​ർ : വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടു​കൂ​ടി ന​ഗ​ര​ത്തി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ഏ​റ്റ​വും അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ പോ​ലും നാ​ളി​തു​വ​രെ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ട​ണ​വാ​സി​ക​ളോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് പു​ന​ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

1992 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പേ​പ്പ​ർ​മി​ല്ലി​ന് സ​മീ​പ​ത്തെ ത​ട​യ​ണ​യു​ടെ ക​ല്ലു​ക​ൾ ഇ​ള​കി പോ​യ​ത് മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും വേ​ന​ൽ​ക്കാ​ല​ത്ത് ത​ട​യ​ണ ഉ​യ​ർ​ത്തു​ന്ന​തി​നു വേ​ണ്ടി ല​ക്ഷ​ങ്ങ​ൾ പാ​ഴാ​ക്കി​യ ന​ഗ​ര​സ​ഭാ നേ​തൃ​ത്വ​മാ​ണ് പു​ന​ലൂ​രി​ൽ ഉ​ള്ള​ത്. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വെ​ള്ളം പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് മു​ഴു​വ​ൻ വി​ത​ര​ണം ചെ​യ്യു​വാ​നും ന​ഗ​ര​സ​ഭാ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

കാ​ഞ്ഞി​ര​മ​ല, ചാ​ല​ക്കോ​ട്, പേ​പ്പ​ർ മി​ൽ, കേ​ളം​കാ​വ്, അ​ഷ്ട​മം​ഗ​ലം, മ​ണി​യാ​ർ, പ​ര​വ​ട്ടം, കോ​മ​ളം​കു​ന്ന്, ഗ്രേ​സിം​ഗ് ബ്ലോ​ക്ക്, പ്ലാ​ച്ചേ​രി തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ക​യാ​ണ്.

പ​ട്ട​ണ​ത്തി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മു​ഴു​വ​ൻ മ​ലി​ന​മാ​യി​രി​ക്കു​ന്നു. ചെ​മ്മ​ന്തൂ​ർ വ​ഴി വ​രു​ന്ന തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ന്നു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ജ​യ​ഭാ​ര​തം ആ​ശു​പ​ത്രി​ക്ക് പി​റ​കു​വ​ശം എം​എ​ൽ​എ റോ​ഡി​ന് സ​മീ​പ​ത്ത് ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ൾ പ​ട്ട​ണ​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

ഇ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കൂ​ടി വ​ഴി​വ​ച്ചി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ ഓ​ട​യി​ലും മാ​ലി​ന്യ​കൂ​മ്പാ​ര​മാ​ണ്. ശു​ചി​ത്വ ന​ഗ​ര​സ​ഭ​യ്ക്ക് അ​വാ​ർ​ഡ് വാ​ങ്ങി​യ ന​ഗ​ര​സ​ഭാ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മൂ​ക്കി​നു​താ​ഴെ ഇ​ത്ര​യും രൂ​ക്ഷ​മാ​യ മാ​ലി​ന്യ​പ്ര​ശ്നം ഉ​ണ്ടാ​യി​ട്ടു​പോ​ലും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​യി​ല്ല.

ന​ഗ​ര​സ​ഭാ ഭ​ര​ണ​നേ​തൃ​ത്വം രാ​ജി​വ​ച്ചു ഒ​ഴി​യ​ണ​മെ​ന്നും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ൽ​നി​ന്നും ന​ഗ​ര​വാ​സി​ക​ളെ ര​ക്ഷി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പു​ന​ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.