പ്രേ​മ​ച​ന്ദ്ര​നെ​തി​രാ​യ നീ​ക്കം ചെ​റു​ക്കും: ഐ​ക്യ​ക​ർ​ഷ​ക​സം​ഘം
Sunday, January 16, 2022 11:41 PM IST
കൊ​ട്ടാ​ര​ക്ക​ര: ഐ​ക്യ​രാ​ഷ്ട​സ​ഭ​യി​ലു​ൾ​പ്പെ​ടെ ലോ​ക ശ്ര​ദ്ധ നേ​ടി​യ ജ​ന​കീ​യ നേ​താ​വാ​യ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​നെ ഒ​റ്റ​തി​രി​ഞ്ഞാക്ര​മി​ക്കാ​നു​ള്ള സി ​പി എം ​നീ​ക്ക​ത്തെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ആ​ർഎ​സ്പി​യു​ടെ ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ ഐ​ക്യ ക​ർ​ഷ​ക സം​ഘം കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

സ​മ​ഗ്ര​വി​ക​സ​ന​ത്തി​ലും, ജ​ന​ജീ​വി​ത​ത്തി​ലെ ദൈ​നം​ദി​ന പ്ര​ശ്ന​ങ്ങ​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്കെ​തി​രെ സി ​പി എം ​ന​ട​ത്തു​ന്ന ഹീ​ന​മാ​യ ന​ട​പ​ടി​ക​ളി​ൽ ഐ​ക്യ​ക​ർ​ഷ​ക​സം​ഘം കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ലും ലോ​ക​വേ​ദി​ക​ളി​ലും ഇ​ന്ന് അ​തി​പ്ര​ശ​സ്ത​നാ​യി​ മാ​റി​ക്ക​ഴി​ഞ്ഞ അ​ദ്ദേ​ഹ​ത്തിന്‍റെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ലെ ശോ​ഭ കെ​ടു​ത്താ​ൻ സി​പിഎം ​ജി​ല്ലാ സെ​ക്ര​ട്ട​റി ന​ട​ത്തി​വ​രു​ന്ന തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് പ്ര​ദീ​പ് കു​മാ​ർ, സെ​ക്ര​ട്ട​റി കെ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ത്യ​ശീ​ല​ൻ, ര​വീ​ന്ദ്ര​ൻ​പി​ള്ള, ഭ​ക്ത​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു. 23 നു ​ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.