മു​ട്ട​ക്കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്തു
Sunday, January 16, 2022 11:41 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: തൊ​ടി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ട്ട കോ​ഴി​ക​ളു​ടെ വി​ത​ര​ണം ന​ട​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡന്‍റ് സ​ലിം മ​ണ്ണേ​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​ന്മാ​രാ​യ തൊ​ടി​യൂ​ർ വി​ജ​യ​ൻ, യു ​വി​നോ​ദ്, സു​നി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.