ഗു​രു​ദേ​വ സ​ന്ദേ​ശ​ങ്ങ​ളും ദൈ​വ​ദ​ശ​ക​വും എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും എ​ത്തി​ച്ചു
Saturday, January 15, 2022 10:52 PM IST
ചാ​ത്ത​ന്നൂ​ർ: എ​സ്എ​ൻഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​വെ​ള്ളാ​പ്പ​ള്ളി​ന​ടേ​ശ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഗ്രാ​മ ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ൽ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​നും വ​നി​ത​ക​ളി​ൽ സ്വാ​ശ്ര​യ ശീ​ല​വും സം​ഘ​ട​ന ബോ​ധ​വും വ​ള​ർ​ത്താ​നും ദൈ​വ​ദ​ശ​കം പ്രാ​ർ​ഥ​ന സ്ത്രീ​ക​ളി​ലൂ​ടെ എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും എ​ത്തി​ക്കു​വാ​നും ക​ഴി​ഞ്ഞ​താ​യി ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്‌ ബി ​ബി ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

എ​സ്എ​ൻഡി​പി യോ​ഗം 5124 ന​മ്പ​ർ പാ​ണി​യി​ൽ ശാ​ഖ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദൈ​വ ദ​ശ​കം സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പ്ര​തി​ഭാ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്രസംഗിക്കുകയായി​രു​ന്നു അ​ദ്ദേ​ഹം.​ചാ​ത്ത​ന്നൂ​ർ ശ്രീ ​നാ​രാ​യ​ണ കോ​ളേ​ജി​ൽ നി​ന്നും ഹി​സ്റ്റ​റി യി​ൽ ര​ണ്ടാം റാ​ങ്കും കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി യി​ൽ എ​ട്ടാം റാ​ങ്കും നേ​ടി​യ അ​പ്സ​ര, എ​സ്എ​സ്എ​ൽസി ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ദ്വൈ​ത്,വി​നാ​യ​ക്,നി​തി​ൻ,അ​ഖി​ൽ,ആ​ദി​ത്യ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ വ​ച്ച് കാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്‍റോ യും ​ന​ൽ​കി അ​നു​മോ​ദി​ച്ചു.
യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ ​ന​ട​രാ​ജ​ൻ, ശാ​ഖാ സെ​ക്ര​ട്ട​റി രാ​ജീ​വ്‌, യൂ​ണി​റ്റ് ക​ൺ​വീ​ന​ർ രാ​ജി​താ സ​ന​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ശ്വ​തി അ​ശോ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.