റോ​ഡ് ന​വീ​ക​രി​യ്ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം
Monday, December 6, 2021 11:25 PM IST
പു​ന​ലൂ​ർ : റോ​ഡ് ന​വീ​ക​രി​യ്ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മു​രു​ക​ൻ കോ​വി​ൽ - മു​റി​ഞ്ഞ​ക​ലു​ങ്ക് റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ് ഈ ​റോ​ഡ്.
മെ​റ്റ​ൽ ആ​കെ ഇ​ള​കി മാ​റി ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ദു​സ​ഹ​മാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വ് കാ​ഴ്ച ത​ന്നെ. മാ​ത്ര​മ​ല്ല ഈ ​റോ​ഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. മെ​റ്റ​ലു​ക​ൾ മാ​റി കു​ണ്ടും കു​ഴി​യും ആ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​ണ്.
കൂ​ടാ​തെ ചു​വ​ടൊ​ന്ന് തെ​റ്റി​യാ​ൽ താ​ഴെ തോ​ട്ടി​ലേ​ക്കാ​കും വാ​ഹ​ന​ങ്ങ​ൾ പ​തി​യ്ക്കു​ക. തെ​രു​വു​വി​ള​ക്കു​ക​ൾ അ​ട​ക്കം ഇ​വി​ടെ പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​ത് രാ​ത്രി​യാ​ത്ര​യും ദു​ർ​ഘ​ട​മാ​ക്കു​ക​യാ​ണ്.
എ​ന്നാ​ൽ റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു​വി​ധ ഫ​ല​വു​മു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​രും ആ​രോ​പി​ക്കു​ന്നു.