ആ​ർസി വാ​ളി​നെ​തി​രെ ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം
Monday, December 6, 2021 11:25 PM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ നി​ർ​മി​ക്കാ​ൻ പോ​കു​ന്ന ആ​ർ​സി വാ​ൾ നി​ർ​മാ​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​ല​വു കൂ​ടു​മെ​ന്ന പേ​രി​ൽ എ​ലി​വേ​റ്റ​ഡ് ബ്രി​ഡ്ജ് ഒ​ഴി​വാ​ക്കി നാ​ടി​നെ വെ​ട്ടി​മു​റി​യ്ക്കാ​നു​ള്ള ഉ​ദ്യ​മം ഇ​രു​ട്ടു കൊ​ണ്ട്‌ ഓ​ട്ട അ​ട​യ്ക്കു​ന്ന​തി​ന്ന് തു​ല്യ​മാ​ണെ​ന്ന ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ചാ​ത്ത​ന്നൂ​ർ: ചെ​ല​വു കൂ​ടു​മെ​ന്ന തൊ​ടൂ ന്യാ​യം പ​റ​ഞ്ഞ് എ​ലി​വേ​റ്റ​ഡ് ബ്രി​ഡ്ജു​ക​ൾ​ക്കു പ​ക​രം ആ​ർ​സി വാ​ൾ നി​ർ​മി​ക്കു​വാ​നു​ള്ള ദേ​ശീ​യ പാ​താ അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം അ​പ​ല​നീ​യ​മാെ​ണെ​ന്നും പ​ദ്ധ​തി രൂ​പീ​ക​ര​ണ രേ​ഖ​യി​ൽ ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ന്‍റി ക​റ​പ്ഷ​ൻ പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ചാ​ത്ത​ന്നൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ആ​ർ​സി വാ​ൾ നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ചാ​ത്ത​ന്നൂ​ർ സി​റ്റി​സ​ൺ​സ് ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ടി​നെ ര​ണ്ടാ​യി പി​ള​ർ​ക്കു​ന്ന ആ​ർ​സി വാ​ൾ നാ​ടി​ന് വ​ലി​യ ദു​ര​ന്ത​മാ​യി​ത്തീ​രു​മെ​ന്നും ചെ​ല​വു കൂ​ടു​ത​ലാ​ണെ​ന്നു പ​റ​ഞ്ഞ് എ​ലി​വേ​റ്റ​ഡ് ബ്രി​ഡ്ജ് ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വി​ഭാ​ഗി​യ​ത​ക​ൾ മ​റ​ന്ന് ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജീ. ​ദി​വാ​ക​ര​നും സെ​ക്ര​ട്ട​റി മാ​മ്പ​ള്ളി ജി.​ആ​ർ.​ര​ഘു​നാ​ഥ​നും ആ​വ​ശ്യ​പ്പെ​ട്ടു.