ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​ദ​ര​വു​മാ​യി വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ്
Sunday, December 5, 2021 11:00 PM IST
കൊ​ല്ലം : ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി പോ​രാ​ട്ടം ന​ട​ത്തു​ന്ന ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി യുടെ നേ​തൃ​ത്വ​ത്തെ വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ദ​രി​ച്ചു.​
വീ​ൽ ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡന്‍റ് മു​ബീ​ന, സെ​ക്ര​ട്ട​റി പ്ര​താ​പ​ൻ വാ​ള​ത്തു​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജീ​ല കൊ​ല്ലം എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചു​പി​ലാ​മൂ​ട് റെ​ഡ്ക്രോ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്.
ചേ​മ്പ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് കൊ​ല്ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നേ​താ​ജി ബി. ​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക റാ​ണി നൗ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റെ​ഡ്ക്രോ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ, ബെ​റ്റ്സി എ​ഡി​സ​ൺ, വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ,സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ജു​മൈ​ല​ത്ത് അ​ഷ്ട​മു​ടി എ​ന്നി​വ​ർ പ്രസംഗിച്ചു.
വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ക്കു​ക​യും പാ​യ​സം വി​ത​ര​ണംനടത്തു​ക​യും ചെ​യ്തു.​ തു​ട​ർ​ന്ന് മു​ബീ​ന, പ്ര​താ​പ​ൻ വാ​ള​ത്തു​ങ്ക​ൽ, റ​ജീ​ല കൊ​ല്ലം എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.