ന​ടു​വി​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ; പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു
Sunday, December 5, 2021 11:00 PM IST
ച​വ​റ: തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ടു​വി​ല​ക്ക​ര​യി​ൽ നാ​ളെ ന​ട​ക്കും .ബി ​ജെ പി ​അം​ഗ​ത്തെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​ക​ൾ വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.​ പ​ര​സ്യ പ്ര​ചാ​ര​ണം ക​ലാ​ശ കൊ​ട്ടോ​ടെ ഇ​ന്ന​ലെ വൈ​കുന്നേരം തേ​വ​ല​ക്ക​ര മാ​ർ​ക്ക​റ്റ് ജം​ഗ്‌​ഷ​നി​ൽ സ​മാ​പി​ച്ചു.
സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്ത് ക്യാം​പ് ചെ​യ്തി​രു​ന്നു.​ ബി ജെ​പി അം​ഗ​ത്തി​ന്‍റെ അ​യോ​ഗ്യ​ത എ​ൻ ഡി ​എ മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട് . സീ​റ്റ് തി​രി​കെ പി​ടി​ക്കാ​ൻ ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ ത​മ്മി​ൽ വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.​ ഇ​ട​തു മു​ന്ന​ണി​സ്ഥാ​നാ​ർ​ഥി ക​ല്ലു​മ​ന ബി ​രാ​ജീ​വ​ൻ പി​ള്ള​ക്കാ​യി എം ​എ​ൽ എ ​മാ​രാ​യ സു​ജി​ത് വി​ജ​യ​ൻ പി​ള്ള , കോ​വൂ​ർ കു​ഞ്ഞു​മോ​ൻ , മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ റ്റി .​മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ചാ​ര​ണ​ത്തി​നു​ണ്ടാ​യി​രു​ന്നു.​ യു ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ദീ​പ് കു​മാ​റി​നാ​യി കെ ​പി സി ​സി സെ​ക്ര​ട്ട​റി ജെ​ർ​മി​യാ​സ് ,കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ ,ഉ​ല്ലാ​സ് കോ​വൂ​ർ എ​ന്നി​വ​ര​രു​മു​ണ്ടാ​യി​രു​ന്നു . ബി ​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി​യും മു​ന്ന​ണി​യു​ടെ വി​വി​ധ നേ​താ​ക്ക​ൾ എ​ത്തി​യി​രു​ന്നു.​ പ​ര​സ്യ പ്ര​ചാ​ര​ണ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ മു​ന്ന​ണി ക​ളു​ടെ നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത റോ​ഡ് ഷോ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു . മു​ന്ന​ണി​ക​ൾ വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ ആ​ണ്. തെ​രെ​ഞ്ഞെ​ടു​പ്പ് നാളെ രാ​വി​ലെ ന​ടു​വി​ല​ക്ക​ര ഇ​സത്തു​ൽ ഇ​സ്ലാം യു ​പി സ്‌​കൂ​ളി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ ആ​രം​ഭി​ക്കും.​ തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു .