ജീവിതമായിരുന്നു അതും പോയി; ത​ട്ടു​ക​ട പൊ​ളി​ച്ച് മോ​ഷ​ണം
Sunday, December 5, 2021 10:58 PM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ല്ലി​കു​ന്ന​ത്തി​നു സ​മീ​പം ത​ട്ടു​ക​ട പൊ​ളി​ച്ചു മോ​ഷ​ണം. ഏ​ക ഉ​പ​ജീ​വ​ന മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ട് നി​ർ​ധന കു​ടും​ബം. ക​ട​ലാ​വി​ള കൊ​ന്ന​കോ​ട്ട് ഉ​ദ​യ​കു​മാ​റും ഭാ​ര്യ എ​ൽ​സി​യും ന​ട​ത്തി​വ​ന്നി​രു​ന്ന ക​ട​യി​ലാ​ണ് മോ​ഷ​ണം​ന​ട​ന്ന​ത്.

ക​ട​യു​ടെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് ര​ണ്ടു പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ, ചീ​നി​ച്ച​ട്ടി, ദോ​ശ ക​ല്ല്, ചാ​യ​പ്പാ​ത്രം എ​ന്നി​വ മോ​ഷ​ണം പോ​യ​താ​യി എ​ൽ​സി പ​റ​ഞ്ഞു.

എ​ൽ​സി​ക്കു സു​ഖ​മി​ല്ലാ​തെ വ​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​ക്കാ​യി പോ​യ​തി​നാ​ൽ എ​ട്ട് മാ​സ​മാ​യി ക​ട അ​ട​ഞ്ഞു കി​ട​ന്നി​രു​ന്നു. ഇ​വ​രു​ടെ ഏ​ക വ​രു​മാ​ന മാ​ർ​ഗമാ​ണ് ഈ ​ക​ട. മു​ന്പും ക​ട​യിൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​താ​യി ഇ​വ​ർ പ​റ​യു​ന്നു. ക​ഷ്ട​പ്പാ​ടി​നി​ട​യി​ൽ ക​ച്ച​വ​ടം വീ​ണ്ടും ആ​രം​ഭി​ക്കാ​നി​രി​ക്കു​മ്പോ​ഴാ​ണ് മോ​ഷ​ണം ഈ ​കു​ടും​ബ​ത്തെ ത​ള​ർ​ത്തി​യി​രി​ക്കു​ന്ന​ത്.
അ​ന്ന് ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ലെ​ന്നും ഇ​വ​ർ പറയുന്നു.