ഏ​രി​യ സെ​ക്ര​ട്ട​റി പ​ഥ​ത്തി​ല്‍ ഡി. ​വി​ശ്വ​സേ​ന​ന് ര​ണ്ടാ​മൂ​ഴം
Sunday, December 5, 2021 10:58 PM IST
അ​ഞ്ച​ല്‍ : ര​ണ്ട് ദി​വ​സം നീ​ണ്ട് നി​ന്ന സി​പി​എം അ​ഞ്ച​ല്‍ ഏ​രി​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു. യു​വാ​ക്ക​ളും പു​തു​മു​ഖ​ങ്ങ​ളും അ​ട​ങ്ങു​ന്ന പു​തി​യ ഏ​രി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത സി​പി​എം നേ​തൃ​ത്വം ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് നി​ല​വി​ലെ സെ​ക്ര​ട്ട​റി ഡി. ​വി​ശ്വ​സേ​ന​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്മേ​ള​നം ഐ​ക്യകണ്ഠേ​ന​യാ​ണ് വി​ശ്വ​സേ​ന​നെ ര​ണ്ടാ​മ​തും സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
ഒ​ട്ടും മി​ക​ച്ച സ​മ​യ​മാ​യി​രു​ന്നി​ല്ല ഡി. ​വി​ശ്വ​സേ​ന​ന്‍ ക​ഴി​ഞ്ഞ സ​മ്മേ​ള​ന കാ​ല​യ​ള​വി​ല്‍ സെ​ക്ര​ട്ട​റി​യാ​യി എ​ത്തി​യ​ത്. പാ​ര്‍​ട്ടി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലും പ്ര​ത്യേ​കി​ച്ച് ഏ​രി​യ ത​ല​ത്തി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​ക​ളും, ത​ര്‍​ക്ക​ങ്ങ​ളും അ​ട​ക്കം നി​ല​നി​ന്നി​രു​ന്ന സാ​ഹ​ച​ര്യം.
സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാക​മ്മി​റ്റി അം​ഗം സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന വേ​ള​യി​ലാ​ണ് ജി​ല്ല​യി​ലെ ത​ന്നെ സി​പി​എം ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ അ​ഞ്ച​ല്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വി​ശ്വ​സേ​ന​ന്‍ ആ​ദ്യ​മാ​യി എ​ത്തു​ന്ന​ത്.
എ​ന്നാ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ വി​ശ്വ​സേ​ന​ന്‍ പാ​ര്‍​ട്ടി​യി​ല്‍ ഐ​ക്യം ഉ​ണ്ടാ​ക്കി ഗ്രൂ​പ്പ് പോ​രു​ക​ള്‍ ഒ​ന്നു​മി​ല്ലാ​തെ ഒ​ന്നാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള വ​ലി​യ ശ്ര​മാ​ണ് ആ​ദ്യം ന​ട​ത്തി​യ​ത്. ഈ ​ശ്ര​മം പ​രി​പൂ​ര്‍​ണ വി​ജ​യം ആ​യി​രു​ന്നു എ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഐ​ക്യം കെ​ട്ടു​റ​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ ഇ​ട​തു​മു​ന്ന​ണി​യി​ലും പൊ​ട്ടി​ത്തെ​റി​ക​ള്‍ ഒ​ന്നു​മി​ല്ലാ​തെ ഒ​രു​മി​ച്ചു​ള്ള മു​ന്നോ​ട്ടു​പോ​ക്കി​നു വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ന്‍ അ​ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. ഈ ​നേ​ട്ടം ത​ന്നെ​യാ​ണ് വി​ശ്വ​സേ​ന​ന്‍ എ​ന്ന മു​തി​ര്‍​ന്ന നേ​താ​വി​ന് ര​ണ്ടാ​മൂ​ഴം ന​ല്‍​കാ​ന്‍ ഉ​പ​രി​ഘ​ട​കം തീ​രു​മാ​നം എ​ടു​ത്ത​തും സ​മ്മേ​ള​നം ഒ​റ്റെ​ക്കെ​ട്ടാ​യി ഈ ​തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ച്ച​തും. ക​ഴി​ഞ്ഞ സ​മ്മേ​ള​ന കാ​ല​യ​ള​വി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ എ​ല്ലാം ഇ​ട​തു​മു​ന്ന​ണി പ്ര​ത്യേ​കി​ച്ച് സി​പി​എം വ​ലി​യ വി​ജ​യ​മാ​ണ് നേ​ടി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​ല്ലാം മു​ന്നി​ല്‍ നി​ന്ന് നേ​തൃ​ത്വം ന​ല്‍​കി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ഭി​ന​ന്ദ​ന​വും നേ​ടി​യി​രു​ന്നു. പാ​ര്‍​ട്ടി​വി​ട്ട​വ​ര​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളെ സി​പി​എ​മ്മി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​വും വി​ജ​യം ക​ണ്ടു. ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലെ പ​ത്ത് ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളും മി​ക​ച്ച രീ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ വി​ശ്വ​സേ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​രി​യ ക​മ്മി​റ്റി​ക്ക് ക​ഴി​ഞ്ഞു.
കെ​എ​സ്കെ​ടി​യു മു​ന്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന വി​ശ്വ​സേ​ന​ന്‍ നി​ല​വി​ല്‍ കെ​എ​സ്കെ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, റ​പ്കോ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം, ഏ​രൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്.