ബി​ച്ചു തി​രു​മ​ല അ​നു​സ്മ​ര​ണ യോ​ഗം സംഘടിപ്പിച്ചു
Sunday, December 5, 2021 10:58 PM IST
കൊല്ലം: ബി​ച്ചു തി​രു​മ​ല അ​നു​സ്മ​ര​ണ യോ​ഗ​വും ഗാ​നാ​ര്‍​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം കൊ​ല്ലം ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ട​പ്പാ​ക്ക​ട സ്പോ​ര്‍​ട്സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഡോ​.സു​ജി​ത്ത്വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ള്‍ കേ​ല്‍​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ പി​ന്നി​ലെ പ്ര​യ​ത്ന​ത്തേ​കു​റി​ച്ച് ആ​രും ചി​ന്തി​ക്കാ​റി​ല്ലെന്ന് എംഎൽഎ പറഞ്ഞു. മ​ല​യാ​ളി​ക്ക് ആ​യി​ര​ക​ണ​ക്കി​ന് ഇ​മ്പ​മാ​ര്‍​ന്ന ഗാ​ന​ങ്ങ​ള്‍ സം​ഭാ​വ​ന​ചെ​യ്ത മ​ഹാ​നാ​ണ് ബി​ച്ചു തി​രു​മ​ല യെ​ന്നും, അ​ദ്ദേ​ഹ​ത്തെ ഒ​രു മ​ല​യാ​ളി​ക്കും ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല​യെ​ന്നും ഡോ.​സു​ജി​ത്ത് എം​എ​ല്‍​എ പ​റ​ഞ്ഞു.​ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഏ ​റ​ഷീ​ദ് അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.​ സെ​ക്ര​ട്ട​റി എ​ന്‍ പി ​ജ​വ​ഹ​ര്‍ , കെ പി ​സ​ജി​നാ​ഥ്, പ്ര​ഫ.​ഹാ​ഷിം​കു​ട്ടി, പൂ​ജ​പ്പു​ര മാ​ധ​വ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​മ്പി​ളി, സു​രേ​ഷ് ചൈ​ത്രം എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി .സു​ന്ദ​ര​ന്‍ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​ പ്ര​മു​ഖ ഗാ​യ​ക​രും ഡോ.​സു​ജി​ത് എം​എ​ല്‍​എ​യും ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു.

പാലാഴി ഭാസ്കരനെ അനുസ്മരിച്ചു

കൊ​ല്ലം: ദീ​ർ​ഘ​കാ​ലം കൊ​ല്ലം ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ആ​യി​രു​ന്ന പാ​ലാ​ഴി ഭാ​സ്്ക​ര​ന്‍റെ ഓ​ർ​മ ദി​ന​ം ആചരിച്ചു. കൊ​ല്ലം ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ഹാ​ളി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ്രാ​മം ഭാ​സി​യു​ടെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ അ​നു​സ്മ​ര​ണ​വും ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.
പ്ര​ദീ​പ് ആ​ശ്രാ​മം, എം.​എം.​അ​ൻ​സാ​രി, നേ​താ​ജി രാ​ജേ​ന്ദ്ര​ൻ, വ​ര​ദ​ഭാ​നു, കെ.​സു​ന്ദ​രേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.