ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, December 4, 2021 11:11 PM IST
അ​ഞ്ച​ല്‍: സിപിഎം ഇ​രു​ത്തി​മൂ​ന്നാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സിന്‍റെ മു​ന്നോ​ടി​യാ​യു​ള്ള അ​ഞ്ച​ൽ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. അ​ഞ്ച​ല്‍ ജെ.​ജെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബി ​രാ​ഘ​വ​ന്‍ ന​ഗ​റി​ല്‍ രണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ജി​ല്ല ക​മ്മി​റ്റി അം​ഗം കെ ​ബാ​ബു പ​ണി​ക്ക​രു​ടെ താ​ല്‍​ക്കാ​ലി​ക അ​ധ്യ​ക്ഷ​ത​യി​ല്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗം വി ​ര​വീ​ന്ദ്ര​നാ​ഥ് ര​ക്ത​സാ​ക്ഷി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണ് സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. മു​തി​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​ഹം​സ പ​താ​ക ഉ​യ​ർ​ത്തി. പി ​അ​നി​ൽ​കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ ​വ​ര​ദ​രാ​ജ​ന്‍ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ല്‍ സി​പി​എം അ​ടി​ത്ത​റ കൂ​ടു​ത​ല്‍ ഉ​റ​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​നം ആ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നു തെ​ളി​വാ​ണ് പാ​ര്‍​ട്ടി വി​ട്ടു​പോ​യ​വ​ര്‍​ക്കൊ​പ്പം വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര​ട​ക്കം കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പാ​ര്‍​ട്ടി​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത്. ഒ​രു വി​ഭാ​ഗം പാ​ര്‍​ട്ടി​ക്കെ​തി​രെ വ​ലി​യ ത​ര​ത്തി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​മ്പോ​ഴും ജ​ന​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ള വി​ശ്വാ​സം ന​ഷ്ടപെ​ടി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പാ​ര്‍​ട്ടി​യു​ടെ വ​ള​ര്‍​ച്ച എ​ന്ന് വ​ര​ദ​രാ​ജ​ന്‍ പ​റ​ഞ്ഞു.
ഏ​രി​യ ക​മ്മി​റ്റി അം​ഗം ഐ.​എ​സ് സ​തീ​ഷ്‌ സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ സെ​ക്ര​ട്ട​റി ഡി ​വി​ശ്വ​സേ​ന​ന്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. നേ​താ​ക്ക​ളാ​യ എ​സ് ജ​യ​മോ​ഹ​ന്‍, കെ ​രാ​ജ​ഗോ​പാ​ൽ, എ​സ് രാ​ജേ​ന്ദ്ര​ൻ, എം ​എ​ച്ച് ഷാ​രി​യ​ർ, ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലെ പ​ത്ത് ലോ​ക്ക​ല്‍​ക​മ്മി​റ്റി​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 164 പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ന് പു​തി​യ ഏ​രി​യ ക​മ്മി​റ്റി, ഏ​രി​യ സെ​ക്ര​ട്ട​റി എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​ന​മാ​കും.