ടി​ക്ക​റ്റി​ൽ കൃ​ത്രി​മം കാ​ണി​ച്ച് പണം തട്ടാൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
Saturday, December 4, 2021 11:11 PM IST
കൊല്ലം; സം​സ്ഥാ​ന ലോ​ട്ട​റി ടി​ക്ക​റ്റ് മാ​റി സ​മ്മ​ാന​തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മു​ണ്ടയ്ക്ക​ൽ തെ​ക്കേ​വി​ള സി.​ആ​ർഎ.-​സി55 തെ​ക്കേ​ക്കു​റ്റി തെ​ക്ക​തി​ൽ വാ​മ​ദേ​വ​ൻ മ​ക​ൻ ച​ന്ദ്ര​ബോ​സ് (60) ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റ് സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റി​ന്‍റെ ന​ന്പ​രാ​യി തി​രു​ത്തി ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ടി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ലോ​ട്ട​റി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ ഇ​യാ​ളെ സ്ഥ​ല​ത്ത് ത​ട​ഞ്ഞ് വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കേ​ര​ള ഭാ​ഗ്യ​ക്കു​റി അ​ക്ഷ​യ​യു​ടെ 526 മ​ത്തെ ന​റു​ക്കെ​ടു​പ്പി​ലെ ടി​ക്ക​റ്റാ​ണ് ന​ന്പ​ർ തി​രു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​ത്.
കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ്. ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ര​തീ​ഷ്കു​മാ​ർ സി​പി​ഒമാ​രാ​യ സ​ജീ​വ്, ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.