ചി​ത​റ​യി​ല്‍ ആന ഇ​ട​ഞ്ഞു
Saturday, December 4, 2021 11:11 PM IST
അ​ഞ്ച​ല്‍: ചി​ത​റ​യി​ല്‍ ആ​ന​യി​ട​ഞ്ഞ​ത് ഒ​രു പ്ര​ദേ​ശ​ത്തെ മ​ണി​ക്കൂ​റു​ക​ള്‍ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. പാ​രി​പ്പ​ള്ളി-മ​ട​ത്ത​റ പാ​ത​യി​ല്‍ കി​ഴ​ക്കും​ഭാ​ഗ​ത്താ​ണ് ആ​ന ഇ​ട​ഞ്ഞ​ത്. പ​ര​വൂ​ര്‍ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​ണ് ത​ടി ജോ​ലി​ക​ള്‍​ക്കാ​യി കൊ​ണ്ടു​വ​രാ​വേ ഇ​ട​ഞ്ഞ​ത്.

ആ​ന​യെ ത​ള​യ്ക്കാ​ന്‍ പാ​പ്പാ​ന്മാ​ര്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. അ​തേ​സ​മ​യം ആ​ന നാ​ശനഷ്ട​ങ്ങ​ള്‍ വ​രു​ത്തു​ക​യോ അ​ക്ര​മാ​സ​ക്ത​മാ​വു​ക​യോ ചെ​യ്തി​ല്ല. ക​ട​യ്ക്ക​ല്‍ ചി​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള പോ​ലീ​സു​കാ​ര്‍ പാ​ത​യു​ടെ ഇ​രു​വ​ശ​ത്താ​യി നി​ല​യു​റ​പ്പി​ച്ചു. വാ​ഹ​ന​യാ​ത്രി​ക​രെ അ​ട​ക്കം ത​ട​ഞ്ഞു അ​പ​ക​ടം ഒ​ഴി​വാ​ക്കി. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷം ആ​ന​യു​ടെ ഉ​ട​മ​യെ​ത്തി ആ​ന​യെ മ​ധു​രം ന​ല്‍​കി അ​നു​ന​യി​പ്പി​ച്ചു ത​ള​യ്ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ല്‍ അ​ടു​ത്തി​ടെ​യാ​യി ര​ണ്ടാ​മ​ത്തെ ആ​ന​യാ​ണ് ഇ​ട​യു​ന്ന​ത്. എം​സി റോ​ഡി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച ആ​ന ഇ​ട​ഞ്ഞി​രു​ന്നു. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ അ​ന്നും ആ​ന​യെ ത​ള​ച്ച​ത്.