ശ്രീ​നാ​ഥി​നെ ഒ​പ്പം കൂ​ട്ടാ​ൻ ബ​ന്ധു​ക്ക​ളെ​ത്തി
Thursday, December 2, 2021 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര:​ വീ​ട്ടു​കാ​ര​റി​യാ​തെ നാ​ട് വി​ട്ട് കേ​ര​ള​ത്തി​ലെ​ത്തി​യ യു​വാ​വി​നെ ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് തി​രി​കെ ല​ഭി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ വി​ജ​യ​പു​രം സ്വ​ദേ​ശി​യാ​യ ശ്രീ​നാ​ഥി​നെ​യാ​ണ് (28) കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത് .
ക​ംപ്യൂട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശ്രീ​നാ​ഥ്‌ ആ​രോ​ടു​മൊ​ന്നും പ​റ​യാ​തെ ജോ​ലി തേ​ടി വീ​ട് വി​ട്ടി​റ​ങ്ങി​യ​താ​ണ്. ബാം​ഗ്ളൂ​രി​ൽ ജോ​ലി തേ​ടി​യെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ ശ്രീ​നാ​ഥ് കേ​ര​ള​ത്തി​ലേ​യ്ക്ക് വ​ണ്ടി ക​യ​റി. കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും കോ​ട്ട​യ​ത്തു​മെ​ല്ലാം ജോ​ലി തേ​ടി​യെ​ങ്കി​ലും പ്ര​തീ​ക്ഷ നി​റ​വേ​റി​യി​ല്ല. പി​ന്നീ​ട് കൊ​ട്ടാ​ര​ക്ക​ര എ​ത്തി​യ​പ്പോ​ഴേ​യ്ക്കും മാ​ന​സി​ക അ​സ്വ​സ്ഥ​ത നി​മി​ത്തം ശ്രീ​നാ​ഥ് ല​ക്ഷ്യ​മി​ല്ലാ​തെ അ​ല​ഞ്ഞു തി​രി​ഞ്ഞു.
പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് പോ​ലീ​സി​നു കൈ​മാ​റി. പോ​ലീ​സാ​ണ് ശ്രീ​നാ​ഥി​നെ ക​ല​യ​പു​രം ആ​ശ്ര​യ​യി​ലെ​ത്തി​ച്ച​ത്. ഇ​വി​ടു​ത്തെ ചി​കി​ൽ​സ​യി​ലൂ​ടെ മ​ന​സീ​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു.​ തു​ട​ർ​ന്ന് ആ​ന്ധ്ര​യി​ലെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ അ​മ്മാ​വ​ൻ ശ്രീ​നി​വാ​സു​ലു​വും സു​ഹൃ​ത്ത് ഫ്രാ​ൻ​സി​സും ആ​ശ്ര​യ​യി​ലെ​ത്ത് ശ്രീ​നാ​ഥി​നെ നാ​ട്ടി​ലേ​ക്ക് കൂ​ട്ടി മ​ട​ങ്ങി.