തഴവ സെന്‍റ് ജോർജ് ദേവാലയത്തിൽ കൊ​ടി​മ​ര കൂ​ദാ​ശ​ എട്ടിന്
Thursday, December 2, 2021 10:46 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ത​ഴ​വ സെന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വ​ല​യ​ത്തി​ലെ യൗ​സോ പി​താ​വി​ന്‍റെ വ​ർ​ഷ സ​മാ​പ​ന​വും കൊ​ടി​മ​ര കൂ​ദാ​ശ​യും എ​ട്ടി​ന് ന​ട​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ഭാ​ത ന​മ​സ്കാ​രം, ​കു​ർ​ബാ​ന, വേ​ദ പ​ഠ​ന ക്ലാ​സു​ക​ൾ, സ​സ്യാ ന​മ​സ്കാ​രം എ​ന്നി​വ ന​ട​ക്കും.​എ​ട്ടി​ന് രാ​വി​ലെ മു​ത​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ തു​ട​ർ​ന്ന് കൊ​ടി​മ​ര കൂ​ദാ​ശ, നേ​ർ​ച്ച എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഫാ. ​ജോ​സ​ഫ് പ​ടി​പ്പു​ര, ബാ​ബു വേ​ങ്ങ​യി​ൽ ,ത​മ്പി വേ​ങ്ങ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ഴ​യി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും​
ചി​മ്മി​നി​യും ഇ​ടി​ഞ്ഞു​വീ​ണു

കു​ണ്ട​റ: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഓ​ടു​മേ​ഞ്ഞ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും ചി​മ്മി​നി​യും ഇ​ടി​ഞ്ഞു​വീ​ണു. കി​ഴ​ക്കേ​ക​ല്ല​ട ​ടൗ​ൺ വാ​ർ​ഡി​ൽ മ​ല്ല​ശേ​രി എം​വി ജേ​ക്ക​ബി​ന്‍റെ വീ​ടാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.
പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട് ചൊ​രി​ഞ്ഞും മ​തി​ൽ ത​ക​ർ​ന്നും വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ജേ​ക്ക​ബും കു​ടും​ബാം​ഗ​ങ്ങ​ളും എ​ഴു​ന്നേ​റ്റ് പു​റ​ത്തേ​ക്ക്ഓ​ടി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. അ​ടു​ക്ക​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​ത്ര​ങ്ങ​ളും മു​റി​ക​ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.​ മ​റ്റ് മു​റി​ക​ളി​ലെ മ​തി​ൽ പൊ​ട്ടി​പ്പി​ള​ർ​ന്നി​ട്ടു​ണ്ട്.