പ്ര​കൃ​തി ക്ഷോ​ഭി​ച്ചു; ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം
Thursday, December 2, 2021 10:46 PM IST
കൊല്ലം: ഭൂ​മി എ​ത്ര കു​ലു​ങ്ങി​യാ​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ സു​ര​ക്ഷ​യൊ​രു​ക്കും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത പ്രാ​യോ​ഗി​ക​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് വി​ല​യി​രു​ത്ത​ല്‍. ജ​ഡാ​യു പാ​റ​യി​ല്‍ ന​ട​ത്തി​യ മോ​ക്ഡ്രി​ല്ലി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട്ടു.

ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ നേ​തൃ​ത്വം ന​ല്‍​കി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ എ​ന്‍ഡി​ആ​ര്‍എ​ഫ് (നാ​ഷ​ന​ല്‍ ഡി​സാ​സ്റ്റ​ര്‍ റെ​സ്‌​പോ​ണ്‍​സ് ഫോ​ഴ്‌​സ്) പ​ങ്കാ​ളി​യാ​യി.

കൊ​ട്ടാ​ര​ക്ക​ര പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ സാ​ങ്ക​ല്പി​ക ഭൂ​ക​മ്പം റി​ക്ട​ര്‍ സ്‌​കെ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 6.7. ജ​ഡാ​യു​പ്പാ​റ​യി​ലെ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. 10 പേ​ര്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ലും. ഈ ​സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നു​ള്ള മോ​ക്ഡ്രി​ല്‍ വ​ഴി അ​പ​ക​ട സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന്‍റെ ഓ​രോ​ഘ​ട്ട​വും പ്രാ​വ​ര്‍​ത്തി​ക​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട മു​ന്ന​റി​യി​പ്പി​നു​ള്ള അ​ലാം ആ​ദ്യം ത​ന്നെ മു​ഴ​ങ്ങി. എ​ര്‍​ത്ത് സെന്‍റ​റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ആ​ദ്യ​ഘ​ട്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്. ഗു​രു​ത​ര​മാ​യ അ​പ​ക​ട വി​വ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ന്നു. പോ​ലീ​സും അ​ഗ്നി​സു​ര​ക്ഷാ സേ​ന​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ആ​രോ​ഗ്യ​സം​ഘ​വും രം​ഗ​ത്ത്.

കെ​ട്ടി​ട​ത്തി​ല്‍ അ​ക​പ്പെ​ട്ട​വ​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി ആം​ബു​ല​ന്‍​സി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക്. ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത നാ​ലു​പേ​ര്‍ കൂ​ടി കെ​ട്ടി​ട​ത്തി​നു​ള്ളി​ലു​ണ്ടെ​ന്ന് വി​വ​രം. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക​ള്‍ നേ​രി​ടാ​ന്‍ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്ന എ​ന്‍ഡി​ആ​ര്‍​എ​ഫ് ഇ​ട​പെ​ട​ലി​ന് ജി​ല്ലാ കള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശം.

ഇ​വ​ര്‍ കെ​ട്ടി​ട​ത്തി​ല്‍ കു​ടു​ങ്ങി​യ​വ​രെ വ​ലി​യ ബീ​മു​ക​ള്‍ മു​റി​ച്ചു​മാ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ന്നു. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലു​ട​നീ​ളം ജി​ല്ലാ ക​ളക്ട​ര്‍ പ​ങ്കെ​ടു​ത്തു. അ​പ​ക​ട സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ള്‍ ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് എ​ല്ലാ വി​ഭാ​ഗ​ത്തി​നും ക​ഴി​ഞ്ഞു​വെ​ന്ന് വി​ല​യി​രു​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യ​ല്‍, എ​ഡി​എം എ​ന്‍. സാ​ജി​ത ബീ​ഗം, പു​ന​ലൂ​ര്‍ ആ​ര്‍ഡി​ഒ ബി. ​ശ​ശി​കു​മാ​ര്‍, എ​ന്‍​ഡി​ആ​ര്‍​എ​ഫ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​വ​നീ​ഷ് കു​മാ​ര്‍, ജ​ഡാ​യു എ​ര്‍​ത്ത് സെ​ന്‍റ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് രാ​ജീ​വ് അ​ഞ്ച​ല്‍, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.