ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു; 4 പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Thursday, December 2, 2021 12:50 AM IST
ച​വ​റ: ദേ​ശീ​യ പാ​ത​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ലം ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ മ​ങ്കു​ഴി പ​ടി​ഞ്ഞാ​റ്റ​ത്തി​ൽ ഷെ​ഫീ​ർ (42) ആ​ണ് മ​രി​ച്ച​ത്. ഇ​തേ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഷെ​ഫീ​റി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജീ​റി (44)ന് ​പ​രി​ക്കേ​റ്റു. എ​തി​ർ ദി​ശ​യി​ൽ നി​ന്നു വ​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പ​ന്മ​ന നെ​റ്റി​യാ​ട് തെ​ക്കേ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സു​രേ​ഷ് (46), യാ​ത്രി​ക​രാ​യ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട സ്വ​പ്ന നി​വാ​സി​ൽ രാ​മ​ച​ന്ദ്ര​ൻ ((76), ഭാ​ര്യ ലീ​ലാ​വ​തി (73)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 ഓ​ടെ ക​ന്നേ​റ്റി പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഷെ​ഫീ​റും സ​ജീ​റും ത​വ​ണ വ്യ​വ​സ്‌​ഥ​യി​ൽ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ്. ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യും എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സ​ജീ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലും പ​രി​ക്കേ​റ്റ മ​റ്റ് മൂ​ന്നു​പേ​ർ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്.

മ​രി​ച്ച ഷെ​ഫീ​റി​ന്‍റെ ഭാ​ര്യ റീ​ജ. മ​ക്ക​ൾ: റി​സാ​ന, ആ​ദി​ൽ. ഷെ​ഫീ​റി​ന്‍റെ മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഇ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തും.