ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സ്; പു​ത്തൂ​ർ ഗ​വ.​സ്കൂ​ളി​ന് മി​ന്നും വി​ജ​യം
Wednesday, December 1, 2021 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ജേ​താ​ക്ക​ളാ​യി പു​ത്തൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മൈ​ക്രോ​ഗ്രീ​ൻ​സി​ന്‍റെ പോ​ഷ​ക ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ച്ച ഹൈ​സ്കൂ​ൾ വി​ഭാ​ഗം കു​ട്ടി​ക​ളാ​യ കീ​ർ​ത്ത​ന മ​നോ​ജ്, ദി​ഷ എ​സ് ഡി ​എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി, സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലെ ത​ന്നെ നി​യ എ​ബി​യും ശി​വ​പ്രി​യ സ​തീ​ഷും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച പൂ​ന്തോ​ട്ട നി​ർ​മാ​ണ​ത്തി​ലെ ചി​ല പു​ത്ത​ൻ പ്ര​വ​ണ​ത​ക​ൾ എ​ന്ന പ​ഠ​ന​വും സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ര​ഞ്ജ​ന പി​ള്ള​യും നീ​ര​ജ പി​ള്ള​യും ചേ​ർ​ന്ന് കോ​വി​ഡി​ൽ ത​ളി​രി​ട്ട കൃ​ഷി​യി​ട​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി, സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കോ​വി​ഡാ​ന​ന്ത​ര വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക​രി​ലും കു​ട്ടി​ക​ളി​ലും ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ജ​ഗ​ൻ ഗോ​പ​നും ഭ​ദ്ര പ്ര​താ​പ​നും ചേ​ർ​ന്ന് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്കൂ​ളി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത ഏ​ഴു ടീ​മു​ക​ളി​ൽ നാ​ലു ടീ​മു​ക​ളും സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ശാ​സ്ത്ര അ​ധ്യാ​പ​ക​രാ​യ അ​ർ​ച്ച​ന ആ​ർ എ​സ്, സ്മി​ത പി, ​ചി​ത്ര ജെ ​നാ​യ​ർ, ര​മ്യ വി ​ആ​ർ എ​ന്നി​വ​ർ പ​ഠ​ന​ത്തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.