കൊ​ല​ക്കേ​സ് പ്ര​തി​യു​മാ​യി പോലീസ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി
Wednesday, December 1, 2021 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: ആം​ബു​ല​ൻ​സ് മാ​ഫി​യ​ക​ൾ ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​ധാ​ന പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് ശാ​സ്താം​മു​ക​ൾ ല​ക്ഷം വീ​ട്ടി​ൽ ഷി​യാ​സു(​സ​ജു​മോ​ൻ- 35 )മാ​യി സം​ഭ​വം ന​ട​ന്ന കൊ​ട്ടാ​ര​ക്ക​ര വി​ജ​യാ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും മ​റ്റു ജീ​വ​ന​ക്കാ​രും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. ആ​ക്ര​മ​ണ​വും കൊ​ല​പാ​ത​ക​വും ന​ട​ത്തി​യ വി​ധം പ്ര​തി പോ​ലീ​സി​നു മു​ന്നി​ൽ വി​വ​രി​ച്ചു

ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ ആ​വ​ണീ​ശ്വ​രം സ്വ​ദേ​ശി രാ​ഹു​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ൻ വൈ​രാ​ഗ്യ​വും സാ​മ്പ​ത്തി​ക ത​ർ​ക്ക​വും കാ​ര​ണം ആ​വ​ണി​ശ്വ​രം ച​ക്കു​പാ​റ സ്വ​ദേ​ശി വി​ഷ്ണു​വി​നെ​യും അ​നു​ജ​ൻ വി​നീ​തി​നെ​യും സു​ഹൃ​ത്ത് രാ​ഹു​ലി​നെ​യും വി​ജ​യാ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് രാ​ഹു​ൽ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കേ​സ്. ആ​ശു​പ​ത്രി​യി​ലും ഇ​വ​ർ അ​ക്ര​മം കാ​ട്ടി നാ​ശ​ന​ഷ്ടം വ​രു​ത്തി​യി​രു​ന്നു. മു​ൻ​പ് കൊ​ല​പാ​ത​ക​ക്കേ​സി​ലും ആ​ക്ര​മ​ണ കേ​സു​ക​ളി​ലും പ്ര​തി​യാ​യി​ട്ടു​ള്ള ഷി​യാ​സ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​ര​വെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.