ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Wednesday, December 1, 2021 10:57 PM IST
കൊല്ലം: സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​ന നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ച്ചു. സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ സാ​ധാ​ര​ണ​ക്കാ​രാ​യ സം​രം​ഭ​ക​ര്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​തി​യ നി​യ​മ​ങ്ങ​ളി​ല്‍ പ്രാ​വീ​ണ്യം നേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം എ​ന്നീ താ​ലൂ​ക്കു​ക​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍, എ​ഞ്ചി​നീ​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.
ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ ആ​ര്‍. ദി​നേ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജ​യ് രാ​ജ്, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ ടി. ​എ​സ്. ബി​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കെ​എ​സ്ഐ​ഡി​സി പ്ര​തി​നി​ധി ഇ​ജാ​സ് ആ​ലം​ഖാ​ന്‍, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ര്‍ വി​ഷ്ണു ര​വി മൂ​ര്‍​ത്തി, മു​ന്‍ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ. ​സോ​മ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.