ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളു​മാ​യി എം​എ​ൽ​എ
Tuesday, November 30, 2021 10:59 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ തേ​ടി അ​ധ്യാ​പ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി വീ​ടു​ക​ളി​ലെ​ത്തി​യ​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ക​രു​നാ​ഗ​പ്പ​ള്ളി ബി ​ആ​ർ സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ത​ഴ​വ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​തും സ്കൂ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി ബി​പി​സി സി​നീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ആ​ർ​സി അം​ഗ​ങ്ങ​ൾ, സി.​ആ​ർ മ​ഹേ​ഷ് എം​എ​ൽ​എ, ത​ഴ​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​സ​ദാ​ശി​വ​ൻ, വി​ദ്യാ​ഭ്യാ​സ - ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ത​ഴ​വ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജാ​സ്മി​ൻ, ഹെ​ൽ​ത്ത് ഇ​സ്പെ​ക്ട​ർ, നേ​ഴ്സ്, സ്കൂ​ൾ അ​ധ്യാ​പ​ക​ർ, സ​ഹ​പ​ഠി​താ​ക്ക​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ടും പ​രി​പാ​ടി മ​നോ​ഹ​ര​മാ​ക്കി.