ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഭു​മിയു​ടെ ന​ഷ്ട​പ​രി​ഹാ​ര തു​ക പ​ഞ്ചാ​യ​ത്തി​ന് കി​ട്ടി​ല്ല
Wednesday, November 24, 2021 10:48 PM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യ്ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി നി​ല്ക്കു​മ്പോ​ൾ ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ല​നി​ല്ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര തു​ക ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കി​ട്ടി​ല്ല. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭു​മി​യി​ല​ല്ല, പ​ഞ്ചാ​യ​ത്ത് ഇ​രു​നി​ല ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ പു​റം​പോ​ക്ക് ഭൂ​മി​യി​ലാ​ണെ​ന്ന് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ത്ത് സെ​ന്‍റി​ല​ധി​കം സ്ഥ​ല​ത്താ​ണ് ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്. ഇ​രു​നി​ല​ക​ളി​ലു​ള്ള 40 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഈ ​കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ല​ക്ഷ​ങ്ങ​ളാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ഷ്ട​പ്പെ​ടു​ന്ന​തി​ലൂ​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് കോ​ടി​ക​ളാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നാ​യ​തി​നാ​ൽ, അ​തി​ന്‍റെ മാ​ത്രം ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ഉ​ദ്യാ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ വി​ക​സി​പ്പി​ച്ച​പ്പോ​ൾ ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന റ​വ​ന്യൂ പു​റ​മ്പോ​ക്ക്, വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ വി​ല്ലേ​ജോ​ഫീ​സും ബ​സ് സ്റ്റാ​ന്‍റു​മൊ​ക്കെ പൊ​ളി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് ആ​ദ്യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും പി​ന്നെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സും നി​ർ​മി​ച്ച​ത്.
അ​ന്ന് റ​വ​ന്യൂ ഭു​മി​യി​ൽ വി​ല്ലേ​ജോ​ഫീ​സി​ന് ചു​റ്റു​മാ​യി​രു​ന്നു അ​ന്തി ച​ന്ത എ​ന്ന​തും പ​ഴ​മ​ക്കാ​ർ ഓ​ർ​ക്കു​ന്നു.

റ​വ​ന്യൂ വ​കു​പ്പി​ന് ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ വി​ട്ടു ന​ല്ക​ണ​മെ​ന്ന ക​രാ​റി​ലാ​യി​രു​ന്നു കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് റ​വ​ന്യൂ വ​കു​പ്പ് സ​മ്മ​തം ന​ല്കി​യ​ത്. സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തി​രു​ന്നി​ല്ല. ക​രാ​ർ അ​നു​സ​രി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ്, ആ​ർ​ഐ​ഓ​ഫീ​സ് എ​ന്നി​വ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചാ​ത്ത​ന്നൂ​രി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ച​ശേ​ഷ​മാ​ണ് റ​വ​ന്യൂ ഓ​ഫീ​സു​ക​ൾ അ​വി​ടേ​യ്ക്ക് മാ​റ്റി സ്ഥാ​പി​ച്ച​ത്.